Friday, March 13, 2026 Last Updated 25 Min 49 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Feb 2026 11.48 AM

' ദയവായി മര്യാദ പാലിക്കണം, ഇത് തിയേറ്റര്‍ അല്ല'; ആരാധകരെ ശകാരിച്ച് അജിത്കുമാര്‍- വീഡിയോ

for, making

തമിഴകത്തിന്റെ പ്രിയപ്പെട്ട താരമാണ് അജിത്കുമാര്‍. സിനിമ പോലെത്തന്നെ അദ്ദേഹത്തിന് പ്രിയപ്പെട്ടതാണ് കാര്‍ റേസിങും. നിലവില്‍ സിനിമയില്‍ നിന്ന് ചെറിയ ഇടവേള എടുത്ത് തന്റെ റേസിങ് പരിശീലനത്തിലാണ് അജിത്. റേസിങ് നടക്കുന്നിടത്ത് ആരാധകര്‍ വരുന്നതും അജിത്തിനെ കാണുമ്പോള്‍ ആര്‍പ്പുവളിക്കുന്നതും പതിവാണ്. എന്നാല്‍ ഇപ്പോള്‍ ബഹളമുണ്ടാക്കിയ ആരാധകരെ ശകാരിക്കുന്ന നടന്റെ വീഡിയോ ആണ് വൈറലാകുന്നത്.

' ദയവായി മര്യാദ പാലിക്കണം, ഇത് തിയേറ്റര്‍ അല്ല' എന്ന് പറഞ്ഞു കൊണ്ട് ദേഷ്യപ്പെട്ടു നടന്നുപോകുന്ന അജിത്തിനെയാണ് വീഡിയോയില്‍ കാണുന്നത്. മുന്‍പും ഇതുപോലെ ആരാധകര്‍ അതിരുവിട്ടപ്പോള്‍ അജിത്കുമാര്‍ ശകാരവുമായി എത്തിയിരുന്നു. ആ വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ആദിക്ക് രവിചന്ദര്‍ സംവിധാനം ചെയ്ത ' ഗുഡ് ബാഡ് അഗ്ലി' യാണ് അജിത്തിന്റേതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. തൃഷയായിരുന്നു ചിത്രത്തില്‍ നായിക. ചിത്രം വലിയ വിജയമാണ് നേടിയത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW