Sunday, March 15, 2026 Last Updated 9 Min 52 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Feb 2026 09.59 AM

500 കോടി വേണമെന്ന് ഹൃത്വിക് റോഷന്‍, 350 കോടിയേ നല്‍കൂ എന്ന് നിര്‍മാതാവ്; പ്രതിസന്ധിയിലായി ക്രിഷ് 4

hrithik-roshan-

ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും ഹിറ്റായ ഫ്രാഞ്ചൈസികളിൽ ഒന്നാണ് ക്രിഷ് സീരീസ്. ഹൃത്വിക് റോഷൻ നായകനായ ഈ സൂപ്പർഹീറോ ഫ്രാഞ്ചൈസിയിലെ നാലാം ചിത്രത്തിന്റെ അപ്ഡേറ്റ് നേരത്തെ പുറത്തുവന്നിരുന്നു. നടൻ ഹൃത്വിക് റോഷൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹൃത്വിക്കിന്റെ ആദ്യ സംവിധാന സംരംഭമാണ് ഇത്. എന്നാൽ റിപ്പോര്‍ട്ടുകള്‍ പ്രകാരം ക്രിഷ് ഫോറിന്റെ നിര്‍മാണം ഇപ്പോൾ നിര്‍ത്തിവെച്ചിരിക്കുകയാണ്.

നായകന്‍ ഹൃത്വിക് റോഷനും നിര്‍മാതാവ് ആദിത്യ ചോപ്രയും തമ്മിലുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് സിനിമയുടെ ചര്‍ച്ചകള്‍ നിര്‍ത്തിവെച്ചത്. 2026 ല്‍ നിര്‍മാണം ആരംഭിക്കാനിരുന്ന ചിത്രമായിരുന്നു ക്രിഷ് 4. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ചിത്രം ഉടനൊന്നും സാധ്യമാകില്ലെന്നാണ് കരുതപ്പെടുന്നത്. സിനിമയുടെ വിഎഫ്എക്സ് അടക്കമുള്ള ജോലികൾക്ക് വൻ തുക വേണ്ടിവരുമെന്നും അതിനാല്‍ ഹൃത്വിക് റോഷന്‍ 500 കോടി ആവശ്യപ്പെട്ടുവെന്നും എന്നാല്‍ ആദിത്യ ചോപ്ര അതിന് തയ്യാറായില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചിത്രത്തിന്റെ ബജറ്റ് 350 കോടിയ്ക്കുള്ളില്‍ നിര്‍ത്തണമെന്ന ആദിത്യയുടെ തീരുമാനം ഹൃത്വിക് റോഷന്‍ അംഗീകരിച്ചിട്ടില്ല. യഷ് രാജ് ഫിലിംസിനൊപ്പം മറ്റ് നിര്‍മാണ കമ്പനികളേയും ഒപ്പം ചേര്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് ഹൃത്വിക്.

2003-ൽ കോയി മിൽ ഗയ എന്ന സയൻസ് ഫിക്ഷൻ ചിത്രത്തിലൂടെയാണ് രാകേഷ് റോഷന്‍റെ ക്രിഷ് ഫ്രാഞ്ചൈസി ആരംഭിച്ചത്. പിന്നീട് 2006-ൽ ക്രിഷിലൂടെ ഒരു സൂപ്പർ ഹീറോ ഫ്രാഞ്ചൈസിയാക്കി ഇത് മാറ്റി. 2013-ൽ ക്രിഷ് 3 എന്ന ചിത്രത്തില്‍ ഹൃത്വിക്, രോഹിതിനെയും അദ്ദേഹത്തിന്‍റെ മകൻ കൃഷ്ണയെയും വീണ്ടും അവതരിപ്പിച്ചു. കോയി മിൽ ഗയയിൽ ഹൃത്വിക്കിന്‍റെ നായികയായി പ്രീതി സിൻ്റ അഭിനയിച്ചപ്പോൾ, ക്രിഷ് ചിത്രങ്ങളില്‍ പ്രിയങ്ക നായികയായി. ആദ്യ രണ്ട് ഭാഗങ്ങളിൽ രേഖയും രണ്ടാം ഭാഗത്തിൽ നസീറുദ്ദീൻ ഷാ, വിവേക് ​​ഒബ്‌റോയ്, കങ്കണ റണാവത്ത് എന്നിവരും ഫ്രാഞ്ചൈസിയിൽ അഭിനയിച്ചിട്ടുണ്ട്.

'തിരക്കഥയ്ക്കല്ല ബജറ്റിനായിരുന്നു ഏറ്റവും കൂടുതൽ സമ്മർദ്ദം അനുഭവിച്ചത്. ഈ ചിത്രത്തിന് ആവശ്യമായ കൃത്യമായ ബജറ്റിനെക്കുറിച്ച് ഇപ്പോൾ ഞങ്ങൾക്ക് ഒരു ധാരണയുണ്ട്. സിനിമയ്ക്കായുള്ള ജോലികൾ പുരോഗമിക്കുകയാണ്. ഈ സിനിമയുടെ പ്രീ പ്രൊഡക്ഷന് ഒരുപാട് സമയം വേണ്ടിവരും. അതിനാൽ ചിത്രീകരണം ആരംഭിക്കുന്നതിന് മുൻപ് നല്ല തയ്യാറെടുപ്പുകൾ ആവശ്യമാണ്. 2027 ൽ സിനിമ പുറത്തിറക്കാനാണ് ഞങ്ങളുടെ പദ്ധതി', എന്നായിരുന്നു രാകേഷ് റോഷൻ നേരത്തെ സിനിമയെക്കുറിച്ച് പറഞ്ഞത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW