-->
ബോളിവുഡ് താരം ഹൃത്വിക് റോഷന് പിറന്നാള്‍ ആശംസിച്ച് താരത്തിന്റെ മുന്‍ ഭാര്യ സൂസന്‍ ഖാന്റെ പിതാവ് സഞ്ജയ് ഖാന്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹം ഹൃത്വിക്കിന് ആശംസകള്‍ നേര്‍ന്നത്. ഒപ്പം ഹൃത്വിക്കിനൊപ്പമുളള ചില ചിത്രങ്ങളും സഞ്ജയ് ഖാന്‍ പങ്കുവെച്ചിട്ടുണ്ട്.
‘മകന്‍ സായെദിലൂടെയാണ് കൗമാരക്കാരനായ ഹൃത്വിക്കിനെ ഞാന്‍ പരിചയപ്പെടുന്നത്. അന്ന് പ്രഭാതസഞ്ചാരങ്ങള്‍ക്ക് എനിക്കൊരു സൈക്കിള്‍ ആവശ്യമായിരുന്നു. അത് സായെദിനോട് പറഞ്ഞു. അക്കാര്യത്തില്‍ ഉപദേശം നല്‍കാന്‍ പറ്റിയ ആള്‍ ഹൃത്വിക്കാണ് എന്ന് അവന്‍ പറഞ്ഞു. ഒരുദിവസം രാവിലെ ഹൃത്വിക് എന്നെ കാണാന്‍ വന്നു. പുതിയ മോഡല്‍ സൈക്കിളുകളെ കുറിച്ച് വാചാലനായി. അവന്റെ വാക്കുകള്‍ വ്യക്തവും കൃത്യവും ആത്മാര്‍ഥവുമായിരുന്നു. അത് എന്നില്‍ മതിപ്പുളവാക്കി. ഈ ചെറുപ്പക്കാരന്‍ ഒരുദിവസം എന്റെ മകള്‍ സൂസനെ വിവാഹം ചെയ്ത് ഞങ്ങളുടെ കുടുംബത്തിന്റെ ഭാഗമാകുമെന്ന് അന്നെനിക്കറിയില്ലായിരുന്നു സഞ്ജയ് ഖാന്‍ കുറിച്ചു.
അചഞ്ചലമായ സമര്‍പ്പണമാണ് അദ്ദേഹത്തിന്റെ വിജയത്തിന്റെ കാരണമെന്ന് പലപ്പോഴും സുഹൃത്തുക്കളോട് പറഞ്ഞിട്ടുണ്ട്. ഇന്ന് ബോളിവുഡിലെ മികച്ച നടനും താരവുമാണ് ഹൃത്വിക് റോഷനെന്നും അദ്ദേഹം പറഞ്ഞു.
സൂസനില്‍ നിന്നാണ് എന്റെ സന്തോഷം വരുന്നത്. പേരക്കുട്ടികളായ ഹ്രെഹാനും ഹ്രിധാനും വളര്‍ന്നത് അവളുടെ സത്യസന്ധതയോടെയാണ്. അവരുടെ വേര്‍പിരിയല്‍ മമനാഹരമായിരുന്നു, അല്ലാതെ ഒരിക്കലും കയ്‌പ്പേറിയതായിരുന്നില്ല. ദശലക്ഷക്കണക്കിന് പേര്‍ ആഘോഷിക്കുന്ന ജനുവരി പത്തിന് ഞാന്‍ ഹൃത്വിക്കിന് ആരോഗ്യവും സമാധാനവും സന്തോഷവും സമൃദ്ധിയും നിറഞ്ഞ ജന്മദിനം ആശംസിക്കുന്നു. പിറന്നാള്‍ ആശംസകള്‍, ഹൃത്വിക്ക് നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു മകനേ’ സഞ്ജയ് ഖാന്‍ കുറിച്ചു.