Friday, March 13, 2026 Last Updated 47 Min 23 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Feb 2026 10.09 AM

ഡോണ്‍ 3യില്‍ നിന്നും പിന്മാറി; രണ്‍വീറിനെതിരെ 40 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിര്‍മാതാക്കള്‍

crore, from

ഫര്‍ഹാന്‍ അക്തര്‍ സംവിധാനം ചെയ്ത് 2006ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഡോണ്‍. സിനിമയുടെ മൂന്നാം ഭാഗം കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. രണ്‍വീര്‍ സിങ് ആണ് ചിത്രത്തില്‍ നായകനായെത്തുന്നത്. എന്നാല്‍ ധുരന്ദര്‍ വലിയ വിജയമായതോടെ രണ്‍വീര്‍ ഡോണ്‍ 3 യില്‍ നിന്നും പിന്മാറിയെന്നാണ് പറയപ്പെടുന്നത്. ഇപ്പോഴിതാ നടനെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ഫര്‍ഹാന്‍ അക്തറിന്റെ എക്‌സല്‍ എന്റര്‍ടെയ്‌മെന്റ്.

രൺവീർ സിങ്ങും എക്‌സൽ എന്റർടെയ്ൻമെന്റും തമ്മിൽ രണ്ടു മണിക്കൂർ നീണ്ട കൂടിക്കാഴ്ച്ച നടത്തിയെന്നും എന്നാൽ യാതൊരു തീരുമാനമായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. തർക്കം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യൻ പ്രൊഡ്യൂസേഴ്‌സ് ഗിൽഡ് പ്രശ്‌നപരിഹാരത്തിനായി ഇടപെട്ടിട്ടുണ്ട്. രൺവീർ സിങ്ങോ എക്‌സൽ എന്റർടെയ്ൻമെന്റോ വിഷയത്തിൽ ഔദ്യോഗിക പ്രസ്താവന നടത്തിയിട്ടില്ല. ധുരന്ദറിൻ്റെ വമ്പൻ വിജയത്തോടെ ഇനി ആക്ഷൻ-ഗ്യാങ്‌സ്റ്റർ സിനിമകളിൽ നിന്ന് രൺവീർ ഇടവേള എടുക്കുകയാണെന്നും മറ്റു ഴോണറുകളിലേക്ക് കൂടുതൽ ശ്രദ്ധ കൊടുക്കാൻ ആണ് നടന്റെ ഉദ്ദേശം എന്നുമാണ് റിപ്പോർട്ടുകൾ. ജയ് മേത്ത സംവിധാനം ചെയ്യാൻ ഒരുങ്ങുന്ന പ്രളയ് ആണ് ഇനി ഷൂട്ടിംഗ് തുടങ്ങാനുള്ള രൺവീർ ചിത്രം.

ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ 1000 കോടി നേടുന്ന ആദ്യ ഹിന്ദി ചിത്രം എന്ന ഖ്യാതി ധുരന്ദറിനാണ്. ഡിസംബര്‍ 5ന് ആയിരുന്നു ചിത്രം റിലീസ് ചെയ്തത്. സ്‌പൈ ആക്ഷന്‍ ത്രില്ലര്‍ ജോണറിലെത്തിയ ചിത്രത്തില്‍ രണ്‍വീര്‍ സിംഗ്, അക്ഷയ് ഖന്ന, ആര്‍. മാധവന്‍, അര്‍ജുന്‍ രാംപാല്‍, സഞ്ജയ് ദത്ത്, സാറാ അര്‍ജുന്‍ , രാകേഷ് ബേദി എന്നിവരാണ് പ്രധാന കഥാപത്രങ്ങളെ അവതരിപ്പിച്ചത്. സിനിമയുടെ രണ്ടാം ഭാഗം മാര്‍ച്ച് 19 ന് പുറത്തിറങ്ങും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW