Sunday, March 15, 2026 Last Updated 10 Min 9 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Feb 2026 08.49 AM

ശബരിമല സ്വര്‍ണക്കൊള്ളക്കേസ്: നടന്‍ ജയറാമിന് ഇഡി സമന്‍സ്


sabarimala, gold, theft, updates

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ നടന്‍ ജയറാമും ഇഡിക്ക് മുന്നിലേക്ക്. അടുത്ത ചൊവ്വാഴ്ച ഹാജരാകാനാണ് നിര്‍ദേശം. പോറ്റിയുമായുള്ള ബന്ധത്തില്‍ ഇഡി വ്യക്തത തേടും. കേസുമായി ബന്ധപ്പെട്ട് ജയറാമിനെ നേരത്തെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. ജയറാമും ഉണ്ണികൃഷ്ണന്‍ പോറ്റിയും ചേര്‍ന്ന് പൂജ നടത്തുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് ചോദ്യം ചെയ്യാനുള്ള ഇഡിയുടെ നടപടി.

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ അടുത്തിടെ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. ക്ഷേത്രത്തിലെ ദ്വരപാലക ശില്‍പങ്ങള്‍ ജയറാമിന്റെ വീട്ടില്‍ എത്തിക്കുകയും അവിടെ വച്ച് പൂജ നടത്തുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ പൂജ നടത്തില്‍ വീട്ടില്‍ ഐശ്വര്യം വരുമെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് വീട്ടില്‍ പൂജ നടത്തിയതെന്നുമായിരുന്നു ജയറാം പറഞ്ഞത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സാമ്പത്തിക ഇടപാടോ, തട്ടിപ്പോ സംബന്ധിച്ച് അറിയില്ല. താനൊരു കടുത്ത അയ്യപ്പ ഭക്തനാണ്. എല്ലാവര്‍ഷവും ശബരിമലയില്‍ പോകാറുണ്ട്. അവിടെ വെച്ചാണ് പോറ്റിയെ പരിചയപ്പെടുന്നതെന്നുമായിരുന്നു ജയറാം എസ്‌ഐടിക്ക് നല്‍കിയ മൊഴി.

Ads by Google
Tuesday 10 Feb 2026 08.49 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW