Sunday, March 15, 2026 Last Updated 14 Min 5 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Feb 2026 08.35 AM

ശബരിമലയിലെ കൊടിമര പുനപ്രതിഷ്ഠ: പ്രത്യേക അന്വേഷണ സംഘത്തെ ഇന്ന് തീരുമാനിക്കും

sabarimala, flagpole, re-installation

തിരുവനന്തപുരം: ശബരിമലയിലെ കൊടിമര പുനപ്രതിഷ്ഠയില്‍ ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘത്തെ വിജിലന്‍സ് ഡയറക്ടര്‍ ഇന്ന് തീരുമാനിക്കും. കൊടിമരത്തിന്റെ നിര്‍മ്മാണവും ഇന്‍സ്റ്റലേഷനുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും,രേഖകളും,മഹസറുകളും, അക്കൗണ്ടുകളും,അനുബന്ധ രേഖകളും, കൈമാറാനാണ് കോടതി നിര്‍ദ്ദേശം. 30 ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.

അതിനിടെ കട്ടിള പാളികളുടെ സാമ്പിളുകള്‍ വീണ്ടും ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കാനുള്ള നടപടികളും എസ്‌ഐടി ആരംഭിക്കും. യഥാര്‍ത്ഥ പാളികളാണോ ഇപ്പോഴുള്ളത് എന്നതില്‍ കൂടുതല്‍ വ്യക്തതയുണ്ടാക്കാന്‍ മുംബൈയിലെ ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററിന് കീഴിലുള്ള നാഷണല്‍ ലാബില്‍ പരിശോധന നടത്താനാണ് നീക്കം. ഉന്നതരെ കേന്ദ്രീകരിച്ചുള്ള ചോദ്യം ചെയ്യലുംതുടരും. ആന്റോ ആന്റണി എം.പി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് അയക്കാനും സാധ്യതയുണ്ട്. സ്‌പോണ്‍സര്‍മാരുടെ മൊഴികള്‍ രേഖപ്പെടുത്തണമെന്നും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ കൂടുതല്‍ പേര്‍ പ്രതികളാകും. ദ്വാരപാലക പാളി കേസില്‍ 2 രണ്ട് പേര്‍ കൂടി പ്രതികളാകും. കട്ടിളപ്പാളി കേസില്‍ ഒരാള്‍ പ്രതിയാകും. കുറ്റകൃത്യത്തില്‍ മൂന്നുപേരുടെ പങ്കാളിത്തം സ്ഥിരീകരിച്ചെന്ന് എസ്‌ഐടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

Ads by Google
Tuesday 10 Feb 2026 08.35 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW