Friday, March 13, 2026 Last Updated 4 Min 5 Sec ago English Edition
Todays E paper
Ads by Google
Monday 09 Feb 2026 11.37 PM

അമ്മയ്‌ക്കൊപ്പം പൂജയ്‌ക്കെത്തിയ പതിനാറുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വൈറല്‍ ജോത്സ്യന്‍ പിടിയില്‍

uploads/news/2026/02/824740/k1.jpg

കൊല്ലം: മാതാവിനൊപ്പം പൂജയ്‌ക്കെത്തിയ പതിനാറുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇന്‍സ്‌റ്റാഗ്രാം താരമായ ജോത്സ്യനെ പോലീസ്‌ പിടികൂടി. കൊല്ലം വെണ്ടാര്‍ വി.എസ്‌. മുരാരി തന്ത്രി എന്നറിയപ്പെടുന്ന രാജന്‍ബാബുവാണ്‌ പുത്തൂര്‍ പോലീസിന്റെ പിടിയിലായത്‌. അരീക്കലിലെ ഇയാളുടെ വീട്ടില്‍ ജ്യോതിഷസംബന്ധമായ കാര്യത്തിന്‌ പെണ്‍കുട്ടിയും മാതാവും നേരത്തെ എത്തിയിരുന്നു. പെണ്‍കുട്ടിയുടെ ശരീരത്തില്‍ ബാധ കയറിയതാണെന്നും ഒഴിപ്പിച്ചാല്‍ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്നും രാജന്‍ബാബു ഇവരെ പറഞ്ഞുവിശ്വസിപ്പിച്ചു. തുടര്‍ന്ന്‌ ഇന്നലെ വീണ്ടുമെത്തിയപ്പോഴാണ്‌ പെണ്‍കുട്ടി പീഡനത്തിന്‌ ഇരയായതെന്ന്‌ പോലീസ്‌ പറയുന്നു.
രാവിലെ പതിനൊന്നോടെ അരീക്കലെത്തിയ ഇവര്‍ ടോക്കണെടുത്ത്‌ കാത്തിരുന്നു. ഉച്ചകഴിഞ്ഞു മൂന്നോടെ പെണ്‍കുട്ടിയെ രാജന്‍ബാബു മുറിക്കുള്ളിലേക്കു വിളിപ്പിച്ചു. മാതാവ്‌ പുറത്തിരുന്നാല്‍ മതിയെന്നും പറഞ്ഞു.
തുടര്‍ന്നാണ്‌ ജോത്സ്യന്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്‌. പെണ്‍കുട്ടി ബഹളം വച്ചതോടെ ഇയാള്‍ വീടിന്റെ പിന്‍വാതിലിലൂടെ കടന്നുകളഞ്ഞു. ജോത്സ്യന്‍ ഉപദ്രവിച്ച കാര്യം പെണ്‍കുട്ടി മാതാവിനോടു പറയുകയും വിവരം പുറത്തറിഞ്ഞതോടെ ഇയാളുടെ വീടിനു മുന്നില്‍ ആളുകള്‍ തടിച്ചുകൂടുകയും ചെയ്‌തു. പിന്നീട്‌ പോലീസ്‌ നടത്തിയ അന്വേഷണത്തെത്തുടര്‍ന്ന്‌ രാജന്‍ബാബുവിനെ ഭരണിക്കാവില്‍നിന്നു പിടികൂടി. പോക്‌സോ വകുപ്പ്‌ പ്രകാരം ഇയാള്‍ക്കെതിര കേസെടുത്തതായി പോലീസ്‌ അറിയിച്ചു.
പിടിയിലായ ജോത്സ്യന്‍ വി.എസ്‌. മുരാരി തന്ത്രി എന്ന രാജന്‍ബാബു ഇന്‍സ്‌റ്റഗ്രാമിലെ വൈറല്‍ താരമാണ്‌. നാട്ടില്‍ ഓട്ടോ ഓടിച്ചിരുന്ന ഇയാള്‍ വിദേശത്തു പോയി തിരിച്ചുവന്നപ്പോള്‍ ജോത്സ്യനാവുകയായിരുന്നു. സാമൂഹിക മാധ്യമം വഴിയാണ്‌ ആളുകളെ ഇയാള്‍ തന്റെ അടുക്കലേക്ക്‌ എത്തിക്കുന്നത്‌.
മധുരമായ സംസാരംകൊണ്ട്‌ ആളുകളെ കൈയിലെടുക്കാന്‍ സമര്‍ഥനാണ്‌. അതുകൊണ്ട്‌ പലരും ഇയാളെ വിശ്വാസത്തിലെടുത്തിരുന്നു.
ജ്യോതിഷം സംബന്ധിച്ച ഒട്ടനേകം റീല്‍സ്‌ ഇയാള്‍ ഇന്‍സ്‌റ്റഗ്രാമില്‍ പോസ്‌റ്റ്‌ ചെയ്‌തിട്ടുണ്ട്‌. 88000 ഫോളോവേഴ്‌സുള്ള ഇയാള്‍ പങ്കുവച്ച പല വീഡിയോകള്‍ക്കും മില്യണിലധികം കാഴ്‌ചക്കാരുണ്ട്‌.

Ads by Google
Monday 09 Feb 2026 11.37 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW