-->
കാസര്‍ഗോഡ്: സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ യുവതി കാസര്‍ഗോഡ് മരിച്ച നിലയില്‍. ആദൂര്‍ സ്വദേശിനിയായ ചിന്നു പാപ്പുവിനെയാണ് ഇന്നലെ ഉച്ചയോടെ ചൂരി ഭാഗത്തെ താമസസ്‌ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സ്‌ഥലത്തെത്തി പ്രാഥമിക പരിശോധനകള്‍ നടത്തി. മരണകാരണം വ്യക്‌തമല്ലെങ്കിലും ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഇന്‍സ്‌റ്റഗ്രാം ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഏറെ സജീവമായിരുന്നു ചിന്നു പാപ്പു. ഇവര്‍ക്ക് രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്.
പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.