Friday, March 13, 2026 Last Updated 4 Min 1 Sec ago English Edition
Todays E paper
Ads by Google
Monday 09 Feb 2026 11.36 PM

ഓണ്‍ലൈന്‍ തട്ടിപ്പിലെ ഇര ജീവനൊടുക്കി

തൃപ്പൂണിത്തുറ: വ്യാജ ഓണ്‍ലൈന്‍ ട്രേഡിങ്‌ ആപ്പില്‍പ്പെട്ട്‌ കോടികള്‍ നഷ്‌ടമായ റിട്ട. ബി.എസ്‌.എന്‍.എല്‍. ജീവനക്കാരന്‍ ജീവനൊടുക്കി. കോട്ടയം പാലൂര്‍പടി മേക്കാട്ടുമന രാജന്‍ നമ്പൂതിരി(65) ആണ്‌ മരിച്ചത്‌. ഇന്നലെ പുലര്‍ച്ചെ തിരുവാങ്കുളം കമ്പിവേലിക്കകം ഭാഗത്ത്‌ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
പുലര്‍ച്ചെ 4.45നും 5.15നുമിടയില്‍ കടന്നുപോയ ട്രെയിന്‍ തട്ടുകയായിരുന്നുവെന്നു പറയുന്നു. ഒന്നര വര്‍ഷമായി എരൂര്‍ വെണ്ട്രപ്പിള്ളി അപ്പാര്‍ട്ട്‌മെന്റില്‍ മകളോടും മരുമകനോടുമൊപ്പമായിരുന്നു താമസം. ഒരു വര്‍ഷം മുന്‍പാണ്‌ വ്യാജ ട്രേഡിങ്ങില്‍പ്പെട്ട്‌ മൂന്നു കോടി രൂപയോളം രാജന്‍ നമ്പൂതിരിക്ക്‌ നഷ്‌ടമായത്‌. യു.എസ്‌. സ്‌റ്റോക്ക്‌ മാര്‍ക്കറ്റ്‌ ട്രേഡ്‌ എന്ന വ്യാജ ആപ്പാണ്‌ വില്ലനായത്‌. ട്രേഡിങ്ങിനായി നിക്ഷേപിച്ച തുക തിരിച്ചുനല്‍കാതെ ആപ്പിലൂടെ കൂടുതല്‍ പണംആവശ്യപ്പെട്ടാണ്‌ തട്ടിപ്പ്‌ നടത്തിയത്‌.
മൂന്നാഴ്‌ചയ്‌ക്കുള്ളില്‍ മൂന്നു കോടി രൂപ തട്ടിപ്പുസംഘം കൈക്കലാക്കി. തട്ടിപ്പാണെന്നു തിരിച്ചറിഞ്ഞതോടെ ഇടപാട്‌ അവസാനിപ്പിക്കുകയായിരുന്നു. സൈബര്‍ പോലീസില്‍ രാജന്‍ നമ്പൂതിരി നല്‍കിയ പരാതിയില്‍ അന്വേഷണം നടക്കുന്നുണ്ട്‌. പണം നഷ്‌ടപ്പെട്ടതിന്‌ പിന്നാലെ ഒരു മാസത്തോളം മനോവിഷമത്തിലായിരുന്നു രാജന്‍ നമ്പൂതിരി. പിന്നീട്‌, കഴിഞ്ഞ കുറച്ചുനാളുകളായി കാര്യമായ വിഷമമൊന്നും പ്രകടിപ്പിച്ചിരുന്നില്ലെന്ന്‌ വീട്ടുകാര്‍ പറഞ്ഞു.
സ്‌റ്റോക്ക്‌ മാര്‍ക്കറ്റിലും ട്രേഡിങ്ങിലും തല്‍പ്പരനായിരുന്ന രാജന്‍ നമ്പൂതിരി മറ്റു പല ഓണ്‍ലൈന്‍ ട്രേഡിംഗുകളും ചെയ്യുന്നുണ്ടായിരുന്നു. പോസ്‌റ്റ്‌മോര്‍ട്ടത്തിനു ബന്ധുക്കള്‍ക്ക്‌ വിട്ടുനല്‍കിയ മൃതദേഹം ചെറുതുരുത്തിയില്‍ സംസ്‌കരിച്ചു. ഭാര്യ: ഇന്ദിര (റിട്ട. ബി.എസ്‌.എന്‍.എല്‍.), മക്കള്‍: സുകന്യ, സുജിത്ത്‌ മരുമകന്‍: ശ്രീ

Ads by Google
Monday 09 Feb 2026 11.36 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW