-->
അടിമാലി: കംപ്രസര്‍ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് വയോധികനായ ൈഡ്രവര്‍ മരിച്ചു. വടക്കേ ആയിരംഏക്കര്‍ വെട്ടിക്കാകുഴി ജോയി(64)യാണു മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന കൂമ്പന്‍പാറ സ്വദേശി ടോമി പരുക്കുകളോടെ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. അടിമാലി ടൗണിന് സമീപം കൊരങ്ങാട്ടിയില്‍ ജോലി കഴിഞ്ഞ് തിരികെ വാഹനവുമായി ടൗണിലേക്ക് വരുന്നതിനിടെയാണ് അപകടം. അപ്‌സരക്കുന്നിന് മുകളിലുള്ള എസ് വളവ് തിരിഞ്ഞ് ഇറങ്ങി വരുന്നതിനിടെ കംപ്രസര്‍ മറിഞ്ഞ് ജോയി വാഹനത്തിനടിയില്‍പ്പെടുകയായിരുന്നു. ഉടന്‍തന്നെ സമീപത്തെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക് ആശുപത്രിയില്‍ പോസ്‌റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ജയശ്രീയാണ് ഭാര്യ. മക്കള്‍: അഖില്‍, അഖില. സംസ്‌കാരം ഇന്ന് രാവിലെ 11 ന് ആയിരം ഏക്കര്‍ സെന്റ് ജോര്‍ജ് യാക്കോബായ പള്ളി സെമിത്തേരിയില്‍.