Friday, March 13, 2026 Last Updated 6 Min 7 Sec ago English Edition
Todays E paper
Ads by Google
Monday 09 Feb 2026 11.36 PM

ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത്‌ 15 മുതല്‍

കൊച്ചി: അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത്‌ ശ്രീ വിദ്യാധിരാജ നഗറില്‍ 15 മുതല്‍ 22 വരെ നടക്കും. 15 ന്‌ രാവിലെ 11 ന്‌ കൊല്ലം പത്മന ആശ്രമത്തില്‍ നിന്നുള്ള ജ്യോതിപ്രയാണ ഘോഷയാത്രയും പത്തനംതിട്ട, എഴുമറ്റൂര്‍ ശ്രീ പരമ ഭട്ടാരക ആശ്രമത്തില്‍നിന്നുള്ള ഛായാചിത്ര ഘോഷയാത്രയും അയിരൂര്‍ പുതിയകാവ്‌ ദേവീക്ഷേത്രത്തില്‍ നിന്നുള്ള പതാക ഘോഷയാത്രയും സമന്വയിച്ച്‌ ശ്രീവിദ്യാധിരാജ നഗറില്‍ എത്തിച്ചേരും. തുടര്‍ന്ന്‌ പ്രസിഡന്റ്‌ പി.എസ്‌. നായര്‍ പതാക ഉയര്‍ത്തും. ഉച്ചകഴിഞ്ഞ്‌ 3.45 ന്‌ തിരുനാവായ മഹാമാഘ മഹോത്സവ പരാമചര്യന്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി മഹരാജ്‌ ഹിന്ദുമത പരിഷത്ത്‌ ഉദ്‌ഘാടനം ചെയ്യും. വാഴൂര്‍ മഠധിപതി പ്രജ്‌ഞാനാനന്ദ തീര്‍ത്ഥപാദര്‍ അനുഗ്രഹപ്രഭാഷണം നടത്തും. വൈകിട്ട്‌ 7.30 ന്‌ ആദ്ധ്യാത്മിക സദസ്‌. ഡോ. എം.എം. ബഷീര്‍ പ്രഭാഷണം

Ads by Google
Monday 09 Feb 2026 11.36 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW