Saturday, March 14, 2026 Last Updated 19 Min 14 Sec ago English Edition
Todays E paper
Ads by Google
Monday 09 Feb 2026 11.36 PM

കൗമാരക്കാരെ മര്‍ദ്ദിച്ച്‌ പണം കവര്‍ന്ന രണ്ടു പേര്‍ റിമാന്‍ഡില്‍

മാനന്തവാടി: പ്രായപൂര്‍ത്തിയാകാത്ത രണ്ട്‌ കുട്ടികളെ ക്രൂരമായി മര്‍ദ്ദിക്കുകയും നിര്‍ബന്ധിച്ച്‌ ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിപ്പിക്കുകയും പണം കവരുകയും ചെയ്‌ത സംഭവത്തില്‍ രണ്ടു പേരെ മാനന്തവാടി പോലീസ്‌ പിടികൂടി.
മാനന്തവാടി, കൊണിയന്‍മുക്ക്‌, ചിറക്കല്‍ വീട്ടില്‍, ഡിങ്കന്‍ എന്ന അജിത്ത്‌ കുമാര്‍ (22), കണിയാരം ഇടവലത്ത്‌, ശ്രീവിലാസം വീട്ടില്‍ വിഷ്‌ണു( 22) എന്നിവരെയാണ്‌ അറസ്‌റ്റ് ചെയ്‌തത്‌. ഫെബ്രുവരി രണ്ടിന്‌ രാവിലെയാണ്‌ സംഭവം. എരുമതെരുവിലെ തേയിലതോട്ടത്തില്‍വച്ചാണ്‌ നാലംഗ സംഘം കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ചത്‌. കുട്ടികളുടെ കൈയിലുണ്ടായിരുന്ന 13,500 രൂപ ബലമായി പിടിച്ചു വാങ്ങുകയും കൂടുതല്‍ പൈസ നല്‍കണമെന്ന്‌ ഭീഷണിപ്പെടുത്തുകയും ചെയ്‌തു. തുടര്‍ന്ന്‌ കുട്ടികളെ നിര്‍ബന്ധിച്ച്‌ മദ്യം കുടിപ്പിക്കുകയും കഞ്ചാവ്‌ വലിപ്പിക്കുകയും ചെയ്‌തുവെന്നും കൊലപ്പെടുത്തുമെന്നു ഭീഷണി മുഴക്കിയതായും കുട്ടികള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പോലീസ്‌ അന്വേഷണം ഊര്‍ജ്‌ജിതമാക്കിയിട്ടുണ്ട്‌. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ്‌ ചെയ്‌തു.

Ads by Google
Monday 09 Feb 2026 11.36 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW