-->
കൊച്ചി: ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ തായ്‌വാന്‍ സ്വദേശിയായ യുവതിയുടെ പരാതിയില്‍ മുംബൈ സ്വദേശി സുമിത്തിനെതിരേ പോലീസ് കേസെടുത്തു. മൂന്നു ദിവസം മുമ്പായിരുന്നു പരാതി ലഭിച്ചത്.
ബിനാലെ വേദിയില്‍ പരിചയപ്പെട്ടതിനുശേഷം ഇരുവരും ബോട്ടില്‍ യാത്ര ചെയ്യുമ്പോള്‍ ലൈംഗിക ഉദ്ദേശത്തോടെ പ്രതി കടന്നുപിടിച്ചു എന്നാണു പരാതിയില്‍ പറയുന്നത്. ഇ-മെയില്‍ മുഖേന കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ക്കാണു പരാതി നല്‍കിയത്. പരാതി കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ ഫോര്‍ട്ട് കൊച്ചി പോലീസിനു കൈമാറി. സുമിത്തിനെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇയാള്‍ക്കു വേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്നു ഫോര്‍ട്ട് കൊച്ചി പോലീസ് അറിയിച്ചു.