-->
കൊച്ചി: ശബരിമല കൊടിമര പുനഃ പ്രതിഷ്‌ഠയില്‍ അന്വേഷണം സ്വാഗതം ചെയ്‌ത് യു.ഡി.എഫ്. നേതാവ് അജയ് തറയില്‍. ആശങ്കപ്പെടാന്‍ ഒന്നുമില്ല. കോടതി നിര്‍ദേശിച്ച പ്രവര്‍ത്തിയാണ്. തങ്ങള്‍ ആയിട്ട് ഒന്നും ചെയ്‌തിട്ടില്ല. കോടതി ഉത്തരവ് നല്‍കാന്‍ തയറാണ്. അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം വ്യക്‌തമാക്കി. 2017ല്‍ യുഡിഎഫ് ഭരണസമിതിയുടെ കാലത്താണ് കൊടിമര പുന:നിര്‍മ്മാണം നടന്നത്. അന്ന് പ്രയാര്‍ ഗോപാലകൃഷ്‌ണന്‍ ആയിരുന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്. തന്ത്രിയുടെ വീട്ടില്‍ നിന്നും പഴയ കൊടിമരത്തിലുണ്ടായിരുന്ന വാജി വാഹനം കസ്‌റ്റഡിലെടുത്ത് കോടതിയില്‍ നല്‍കിയതോടെയാണ് അന്വേഷണം കൊടി മാറ്റിയതിലേക്ക് നീങ്ങിയത്.
2017 ലാണ് പഴയ കൊടിമരം മാറ്റി പുതിയ കൊടിമരം സ്‌ഥാപിക്കാനുള്ള പ്രവൃത്തികള്‍ തുടങ്ങിയത്. കോണ്‍ഗ്രസ് നേതാവായ പ്രയാര്‍ ഗോപാലകൃഷ്‌ണന്‍ പ്രസിഡന്റായ ഭരണ സമിതിയാണ് പുതിയ കൊടിമരം സ്‌ഥാപിച്ചത്. പഴയ കൊടിമരത്തില്‍ നിന്നും മാറ്റിയ വാജിവാഹനം തന്ത്രി കണ്‌ഠരര് രാജീവര്‍ക്കാണു ബോര്‍ഡ് കൈമാറിയത്. സ്വര്‍ണകൊള്ള വിവാദം ഉയര്‍ന്നപ്പോള്‍ വാജിവാഹനം തിരികെ നല്‍കാമെന്നു തന്ത്രി മുന്‍ ബോര്‍ഡിനെ അറിയിച്ചുവെങ്കിലും തിരികെ വാങ്ങാന്‍ ബോര്‍ഡ് തയാറായിരുന്നില്ല.