Wednesday, March 11, 2026 Last Updated 50 Min 26 Sec ago English Edition
Todays E paper
Ads by Google
Sunday 08 Feb 2026 11.39 PM

വിപണിയില്‍ ശുഭസൂചന; രൂപ നില മെച്ചപ്പെടുത്തും

ബജറ്റ്‌ ദിനത്തില്‍ നിക്ഷേപകരെ വിപണി ഞെട്ടിച്ചെങ്കിലും കഴിഞ്ഞവാരം മുന്‍നിര സൂചികകള്‍ മികച്ച പ്രകടനം കാഴ്‌ചവച്ചു. ഇന്ത്യ- യുഎസ്‌ വ്യാപാരകരാറും ഇന്ത്യ-യൂറോപ്യന്‍ യൂണിയനുമായുള്ള പുതിയ വ്യാപാര ഉടമ്പടികളുംവിപണിയുടെ അടിയൊഴുക്കില്‍ വന്‍ മാറ്റങ്ങള്‍ക്ക്‌ വഴിയൊരുക്കും. പിന്നിട്ടവാരം ബോംബെ സൂചിക 1310 പോയിന്റും നിഫ്‌റ്റി സൂചിക 373 പോയിന്റും നേട്ടത്തിലാണ്‌.
ഇന്ത്യന്‍ മാര്‍ക്കറ്റില്‍ കാറ്റ്‌ നിക്ഷേപകന്‌ അനുകൂലമായി മാറുമെന്ന്‌ മനസിലാക്കി വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ കഴിഞ്ഞവാരം വാങ്ങലുകാരായി മാറി. തുടര്‍ച്ചയായ മൂന്ന്‌ മാസങ്ങളിലെ കനത്ത വിറ്റഴിക്കലിനു ശേഷമുള്ള അവരുടെ തിരിച്ചുവരവ്‌ വന്‍ കുതിപ്പിന്‌ അവസരമൊരുക്കാം. ഫെബ്രുവരി ആദ്യവാരം എഫ്‌പിഐകള്‍ 8129 കോടിരൂപയാണ്‌ ഇന്ത്യന്‍ ഓഹരികളില്‍ നിക്ഷേപിച്ചത്‌. ജനുവരിയില്‍ 35,962 കോടി രൂപയും ഡിസംബറില്‍ 22,611 കോടിയും നവംബറില്‍ 3765 കോടി രൂപയുംഅവര്‍ നമ്മുടെ വിപണിയില്‍നിന്നു പിന്‍വലിച്ചിരുന്നു. കഴിഞ്ഞവര്‍ഷം അവര്‍ 1.66 ലക്ഷം കോടി രൂപ വിലമതിക്കുന്ന ഓഹരികളാണ്‌ ഇന്ത്യന്‍ മാര്‍ക്കറ്റില്‍നിന്ന്‌ പിന്‍വലിച്ചത്‌.
വിനിമയ വിപണിയില്‍ രൂപയ്‌ക്കു നേരിട്ട ചാഞ്ചാട്ടവും ആഗോള വ്യാപാര സംഘര്‍ഷങ്ങളും അമേരിക്ക ഉയര്‍ത്തിയ താരിഫ്‌ ഭീഷണികളും അവരുടെ വിറ്റഴിക്കലിന്‌ അന്ന്‌ കാരണമായി. പുതിയ സാഹചര്യത്തില്‍ രാജ്യാന്തര ധനകാര്യ സ്‌ഥാപനങ്ങള്‍ നമ്മുടെ വിപണികളിലേക്ക്‌ കൂടുതലായി അടുക്കുന്നതോടെ രൂപയുടെ മൂല്യത്തിലും ഉണര്‍വ്‌ കണ്ടുതുടങ്ങാം. രൂപ 92.19 ല്‍നിന്നും 90.11ലേക്ക്‌ ശക്‌തിപ്രാപിച്ചെങ്കിലും വാരാന്ത്യം വിനിമയനിരക്ക്‌ 90.55 ലാണ്‌. ജനുവരിയില്‍ രൂപയുടെ മൂല്യത്തില്‍ 2.3 ശതമാനം ഇടിവ്‌ സംഭവിച്ചിരുന്നു. ഇതിനിടയില്‍ കേന്ദ്രബാങ്ക്‌ പലിശനിരക്ക്‌ സ്‌റ്റെഡിയായി നിലനിര്‍ത്താന്‍ തീരുമാനിച്ചതും നേട്ടമാകും. മുന്‍ നിരഓഹരികളായ ഐ.സി.ഐ.സി.ഐ. ബാങ്ക്‌, എച്ച്‌.ഡി.എഫ്‌.സിബാങ്ക്‌, ആര്‍ഐഎല്‍, എയര്‍ ടെല്‍, മാരുതി, എല്‍ ആന്‍ഡ്‌ ടി, മാരുതി, സണ്‍ ഫാര്‍മ, എച്ച്‌യുഎല്‍ തുടങ്ങിയവയില്‍ നിക്ഷേപകര്‍ പിടിമുറുക്കി. അതേസമയം, എസ്‌.ബി.ഐ, ആക്‌സിസ്‌ ബാങ്ക്‌, ടെക്‌ മഹീന്ദ്ര, ഇന്‍ഫോസീസ്‌, ടി.സി.എസ്‌ ഓഹരികള്‍ക്ക്‌ തിരിച്ചടി നേരിട്ടു. ബോംബെ സൂചിക താഴ്‌ന്ന നിലവാരമായ 80,386 പോയിന്റില്‍നിന്നുള്ള തിരിച്ചുവരവില്‍ 84,185 വരെ മുന്നേറി. വിപണിയിലെ കുതിപ്പ്‌ കണ്ട്‌ ഒരുവിഭാഗം നിക്ഷേപകര്‍ ലാഭമെടുപ്പിന്‌ ഇറങ്ങിയത്‌ സൂചികയെ 83,580 പോയിന്റിലേക്ക്‌ തളര്‍ത്തി. ഈ വാരംവിപണിയുടെ ആദ്യതാങ്ങ്‌ 81,249 പോയിന്റിലാണ്‌. സൂചിക മുന്നേറാന്‍ ശ്രമം നടത്തിയാല്‍ 85,038 ലെ ആദ്യ പ്രതിരോധം തകര്‍ക്കാനായാല്‍ 86,516 വരെ മുന്നേറാം. നിഫ്‌റ്റി സൂചിക ബജറ്റ്‌ പ്രഖ്യാപന വേളയിലെ തകര്‍ച്ചയില്‍നിന്നും കരുത്ത്‌ തിരിച്ചുപിടിക്കുകയാണ്‌. താഴ്‌ന്ന നിലവാരമായ 24,686 ല്‍ നിക്ഷേപകര്‍ രംഗത്തെത്തിയത്‌ സൂചികയെ 25,861 വരെ ഉയര്‍ത്തിയെങ്കിലും വാരാന്ത്യ കേ്ലാസിങ്ങില്‍ നിഫ്‌റ്റി 25,693ലാണ്‌. വിപണിക്ക്‌ 24,965ലാണ്‌ ഈവാരം ആദ്യതാങ്ങ്‌. ഇത്‌ നിലനിര്‍ത്താനായില്ലെങ്കില്‍ സൂചിക 24,238 റേഞ്ചിലേക്ക്‌ പരീക്ഷണങ്ങള്‍ നടത്താം. അനുകൂലവാര്‍ത്തകള്‍ക്ക്‌ വിപണിയെ 26,140 - 26,588 ലേക്ക്‌ ഉയര്‍ത്താനാവും. നിഫ്‌റ്റി ഫെബ്രുവരി സീരീസ്‌ പിന്നിട്ട വാരം ഒരു ശതമാനം ഉയര്‍ന്നു. ബജറ്റ്‌ വേളയില്‍ 24,636ലേക്ക്‌ താഴ്‌ന്നകരാര്‍ പിന്നിട്‌ കഴിഞ്ഞവാരം 26,320ലേക്ക്‌ കയറിയെങ്കിലും മാര്‍ക്കറ്റ്‌ കേ്ലാസിങ്ങില്‍ 25,735 ലാണ്‌. നിലവില്‍ 21 ദിവസങ്ങളിലെ ശരാശരിക്കു മുകളില്‍ സഞ്ചരിക്കുന്നത്‌ ബുള്‍ ഓപ്പറേറ്റര്‍മാരുടെ ആത്‌മവിശ്വാസം ഉയര്‍ത്തും. പണപ്പെരുപ്പം സംബന്ധിച്ച പുതിയ കണക്കുകള്‍ ഈ വാരം പുറത്തുവരുന്നതിനെ ഉറ്റുനോക്കുകയാണ്‌ ഓഹരി വിപണി. കോര്‍പ്പറേറ്റ്‌ മേഖലയില്‍നിന്നുള്ള മൂന്നാംപാദത്തിലെ പ്രവര്‍ത്തനഫലങ്ങളം വിപണിയെ സ്വാധീനിക്കും. ആര്‍ബിഐ ധനനയസമിതി സാമ്പത്തിക വര്‍ഷത്തെ ജിഡിപി വളര്‍ച്ച 7.4 ശതമാനമായി ഉയരുമെന്നാണ്‌ വിലയിരുത്തുന്നത്‌. നേരത്തെ വളര്‍ച്ചാ പ്രവചനം 7.3 ശതമാനമായിരുന്നു. റിസര്‍വ്‌ ബാങ്ക്‌ റിപോനിരക്ക്‌ 5.25 ശതമാനത്തില്‍ സ്‌റ്റെഡിയായി നിലനിര്‍ത്താന്‍ കഴിഞ്ഞവാരംതീരുമാനിച്ചു. ന്യൂയോര്‍ക്കില്‍ ക്രൂഡ്‌ ഓയില്‍ വില ബാരലിന്‌ 68.10 ഡോളറിലാണ്‌. 69- 71 ഡോളര്‍ വരെ ഉയരാം. രാജ്യാന്തര സ്വര്‍ണവില ട്രോയ്‌ ഔണ്‍സിന്‌ 4967 ഡോളറിലാണ്‌. ആഭ്യന്തരവിപണിയില്‍ സ്വര്‍ണം അവധിവില പത്ത്‌ ഗ്രാമിന്‌ 1,55,451രൂപയാണ്‌. പിന്നിട്ട വാരം നിരക്ക്‌ രണ്ട്‌ ശതമാനം ഉയര്‍ന്നു. എംസിഎക്‌സില്‍ ഏപ്രില്‍ അവധി വാരാരംഭത്തില്‍ 1,37,065 രൂപയായി താഴ്‌ന്നങ്കിലും പിന്നീട്‌ ശക്‌തമായ തിരിച്ചുവരവില്‍ നിരക്ക്‌ 1,55,451 രൂപയായി.

Ads by Google
Sunday 08 Feb 2026 11.39 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW