Saturday, March 14, 2026 Last Updated 11 Min 19 Sec ago English Edition
Todays E paper
Ads by Google
Sunday 08 Feb 2026 11.38 PM

മാറാത്തത്‌ മാറും, മൂന്നാറും: രാജീവ്‌ ചന്ദ്രശേഖര്‍

uploads/news/2026/02/824595/k7.jpg

മൂന്നാര്‍: ബി.ജെ.പി വിഭാവനം ചെയ്യുന്നതുപോലെ സംസ്‌ഥാനത്ത്‌ മാറാത്തതെല്ലാം മാറും എന്നും മൂന്നാറും വികസന പാതയില്‍ ബഹുദൂരം മുന്നോട്ടു പോകുമെന്നും ബി.ജെ.പി. സംസ്‌ഥാന അധ്യക്ഷന്‍ രാജീവ്‌ ചന്ദ്രശേഖര്‍. മുന്‍ എം.എല്‍.എ: എസ്‌. രാജേന്ദ്രന്‍ ഉള്‍പ്പെടെ വിവിധ പാര്‍ട്ടികളില്‍നിന്നും രാജിവച്ച്‌ ബി.ജെ.പിയിലേക്ക്‌ എത്തിയവര്‍ക്കുള്ള സ്വീകരണ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തുടര്‍ച്ചയായി മാറിമാറി സംസ്‌ഥാനം ഭരിക്കുന്ന ഇടതു വലത്‌ സര്‍ക്കാരുകളുടെ ജനദ്രോഹനയങ്ങളും വഞ്ചനകളും പൊതുജനം തിരിച്ചറിഞ്ഞു. രാജ്യത്തെ പുരോഗതിയിലേക്ക്‌ നയിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ വരണമെന്നാണു ജനങ്ങളുടെ ആഗ്രഹം. കേരളത്തില്‍ ബി.ജെ.പിയുടെ ജനകീയ ഭരണം ഈ തെരഞ്ഞെടുപ്പിലൂടെ സാധ്യമാകും.
ശബരിമലയില്‍ സ്വര്‍ണം കട്ട ആളുകള്‍ സി.പി.എം-കോണ്‍ഗ്രസ്‌ ബന്ധം ഉള്ളവരാണ്‌. ഇതിനെതിരേ പ്രതികരിക്കാന്‍ ഇടതു വലത്‌ പാര്‍ട്ടികള്‍ക്ക്‌ ഭയമാണ്‌. കേസിലെ പ്രതി ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിക്ക്‌ ജാമ്യം ലഭിച്ചതു കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലാണ്‌. ഇതില്‍ ഗൂഢാലോചനയുണ്ട്‌.
സി.പി.എമ്മിനെ പോലെ തന്നെ ജനം വെറുത്ത പാര്‍ട്ടിയാണ്‌ കോണ്‍ഗ്രസും. കോണ്‍ഗ്രസ്‌ ജനങ്ങളെ വഞ്ചിക്കുന്ന പാര്‍ട്ടിയാണ്‌. അധികാരത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ്‌ പട്ടിണി മാറ്റും എന്ന്‌ പറഞ്ഞിട്ട്‌ എന്തുണ്ടായി?. അവര്‍ക്ക്‌ ജമാ അത്തെ ഇസ്ലാമിയുടെ പണം മാത്രമാണ്‌ ആവശ്യം. ഇത്തവണ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ വിജയിക്കില്ല. അവരെയും കബളിപ്പിച്ച്‌ മുസ്ലീം ലീഗ്‌ വിജയിക്കും.- രാജീവ്‌ ചന്ദ്രശേഖര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ ദേവികുളം മണ്ഡലത്തില്‍ ബി.ജെ.പിക്ക്‌ വിജയം ഉറപ്പാണ്‌. എസ്‌. രാജേന്ദ്രന്‍ തന്നെ ദേവികുളത്ത്‌ മത്സരിക്കണമെന്നാണ്‌ താന്‍ ആഗ്രഹിക്കുന്നതെന്നും തീരുമാനമെടുക്കേണ്ടത്‌ കേന്ദ്ര നേതൃത്വമാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ദേവികുളത്തെ പാര്‍ട്ടിയെ രാജേന്ദ്രന്‍ നയിക്കുമെന്നും രാജീവ്‌ ചന്ദ്രശേഖര്‍ ഉറപ്പു നല്‍കി.

Ads by Google
Sunday 08 Feb 2026 11.38 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW