-->
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ച് ഈ മാസം 12ന് സംയുക്‌ത ട്രേഡ് യൂണിയന്‍ സമിതി പ്രഖ്യാപിച്ചിരിക്കുന്ന അഖിലേന്ത്യ പണിമുടക്കില്‍ എച്ച്.എം.എസില്‍ അഫിലിയേറ്റ് ചെയ്‌തിട്ടുള്ള സംഘടനകള്‍ പങ്കെടുക്കുമെന്ന് എച്ച്.എം.എസ് സംസ്‌ഥാന ജനറല്‍ സെക്രട്ടറി ടോമി മാത്യു അറിയിച്ചു.
തൊഴിലാളികള്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന നിയമപരിരക്ഷ ഇല്ലാതാക്കുന്ന ലേബര്‍ കോഡുകളില്‍ പിന്‍വലിക്കണം എന്നത് ഉള്‍പ്പെടെ 14 ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് നടത്തുന്ന സമരത്തിന് സംയുക്‌ത കിസാന്‍ മോര്‍ച്ചയുടെയും ബി.ജെ.പി ഒഴികെയുള്ള രാഷ്‌ട്രീയ പാര്‍ട്ടികളുടെയും പിന്തുണയുണ്ട്. പണിമുടക്ക് ദിവസം നടക്കുന്ന പ്രകടനങ്ങളിലും പ്രതിഷേധ പരിപാടികളിലും മുഴുവന്‍ തൊഴിലാളികളും പങ്കെടുക്കും.