Friday, March 13, 2026 Last Updated 6 Min 12 Sec ago English Edition
Todays E paper
Ads by Google
Sunday 08 Feb 2026 11.37 PM

യു.ഡി.എഫ്‌. വന്നാല്‍ സ്വര്‍ണക്കൊള്ള കേസ ്‌അട്ടിമറിക്കും: ജോസ്‌ കെ. മാണി

കോട്ടയം: ശബരിമല സ്വര്‍ണക്കൊള്ളകേസ്‌ യു.ഡി.എഫ്‌. അധികാരത്തില്‍ വന്നാല്‍ അട്ടിമറിക്കുമെന്ന്‌ കേരളാ കോണ്‍ഗ്രസ്‌ (എം) ചെയര്‍മാന്‍ ജോസ്‌ കെ. മാണി എം.പി. എല്‍.ഡി.എഫിന്റെ വികസനമുന്നേറ്റ മധ്യമേഖലാ ജാഥയോടനുബന്ധിച്ചു മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണം ഇപ്പോള്‍ എങ്ങോട്ടാണ്‌ പോകുന്നതെന്ന്‌ എല്ലാവര്‍ക്കും മനസിലാകുന്നുണ്ടല്ലോ. ഇടതു മുന്നണക്ക്‌ ഒന്നും മറയ്‌ക്കാനില്ല. കുറ്റക്കാരെന്ന്‌ തെളിഞ്ഞാല്‍ കര്‍ശന നടപടിയെടുക്കുമെന്ന്‌ മുഖ്യമന്ത്രി തന്നെ വ്യക്‌തമാക്കിയിട്ടുണ്ട്‌. ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിക്കൊപ്പം ഫോട്ടായില്‍ നിന്നവരെല്ലാംകുറ്റക്കാരാണെന്ന്‌ പറയാനാവില്ല. അവരെ എല്ലാം പാര്‍ട്ടിയില്‍ നിന്ന്‌ പുറത്താക്കണമെന്നും പറയുന്നില്ല. അങ്ങനെ പറഞ്ഞാല്‍ സോണിയ ഗാന്ധിയെ ആദ്യം പുറത്താക്കണ്ടേ. ആന്റോ ആന്റണിക്ക്‌ എതിരായ ആരോപണവും പരിശോധിക്കട്ടെ.-ജോസ്‌ കെ. മാണി പറഞ്ഞു.
കേരള കോണ്‍ഗ്രസിന്റെ തറവാട്‌ ഇപ്പോള്‍ പി.ജെ. ജോസഫിന്റേതല്ലെന്നു ജോസ്‌ കെ. മാണി പറഞ്ഞു. എറണാകുളത്ത്‌ കുമാരനാശാന്‍ നഗറിലുള്ള ഒരാളുടെ പേരിലാണു തറവാട്‌. അവര്‍ക്ക്‌ കൂടുതല്‍ സംശയമുണ്ടെങ്കില്‍ ചോദിച്ചാല്‍ പറയാം. ജോസഫ്‌ ഗ്രൂപ്പ്‌ വരുന്നില്ലെങ്കില്‍ ക്ഷണം പിന്‍വലിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. റബറിന്റെ ഇറക്കുമതിച്ചുങ്കം കര്‍ഷകര്‍ക്ക്‌ അവകാശപ്പെട്ടതാണ്‌. കഴിഞ്ഞ അഞ്ച്‌ വര്‍ഷം 7000 കോടിയോളം രൂപ ഇറക്കുമതിച്ചുങ്കമായി കിട്ടിയിട്ടുണ്ട്‌. ഇതില്‍ നിന്നുള്ള വിഹിതം കേരളത്തിലെ കര്‍ഷകര്‍ക്ക്‌ നല്‍കാനായാല്‍ താങ്ങുവില 250 രൂപയായി ഉയര്‍ത്താന്‍ കഴിയും.-ജോസ്‌ കെ. മാണി പറഞ്ഞു.

Ads by Google
Sunday 08 Feb 2026 11.37 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW