Friday, March 13, 2026 Last Updated 4 Min 41 Sec ago English Edition
Todays E paper
Ads by Google
Sunday 08 Feb 2026 11.37 PM

വ്യാപാരി പ്രതിനിധിയില്ലാത്ത മുന്നണി കേരളം ഭരിക്കില്ല: കെ.വി.വി.ഇ.എസ്‌.

കൊച്ചി: വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വ്യാപാരികളുടെ പ്രതിനിധിയില്ലാത്ത മുന്നണി കേരളം ഭരിക്കില്ലെന്ന്‌ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്‌ഥാന (കെ.വി.വി.ഇ.എസ്‌) പ്രസിഡന്റ്‌ രാജു അപ്‌സര. കെ.വി.വി.ഇ.എസ്‌ എളമക്കര യൂണിറ്റിന്റെ നേതൃത്വത്തില്‍ പൊറ്റക്കുഴിയില്‍ നിര്‍മിച്ച മൂന്നാമത്‌ വ്യാപാര ഭവന്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വ്യാപാരി സമൂഹത്തിന്റെ പ്രതിനിധി അടുത്ത നിയമസഭയില്‍ ഉണ്ടാകുമെന്നും അതിന്‌ തയാറാകാത്ത മുന്നണി ആരായാലും അവര്‍ ഇനി കേരളം ഭരിക്കില്ലെന്നും രാജു അപ്‌സര പറഞ്ഞു. അംഗങ്ങളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡ്‌ വിതരണവും 75 വയസ്‌ കഴിഞ്ഞ ആദ്യകാല നേതാക്കള്‍ക്കുള്ള പെന്‍ഷന്‍ വിതരണവും ചടങ്ങില്‍ അദ്ദേഹം നിര്‍വഹിച്ചു. യൂണിറ്റ്‌ പ്രസിഡന്റ്‌ എഡ്വേര്‍ഡ്‌ ഫോസ്‌റ്റസ്‌ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
വികസന പദ്ധതികള്‍ക്കായി കുടിയൊഴിപ്പിക്കപ്പെടുന്ന വാടക കെട്ടിടങ്ങളിലെ വ്യാപാരികള്‍ക്ക്‌ പാക്കേജ്‌ നടപ്പിലാക്കാന്‍ ശക്‌തമായ പോരാട്ടം അനിവാര്യാണെന്ന്‌ കെ.വി.വി.ഇ.എസ്‌ ഓഫീസ്‌ ഉദ്‌ഘാടനം നിര്‍വഹിച്ച ഹൈബി ഈഡന്‍ എം.പി പറഞ്ഞു. എ.സി ഹാളിന്റെ ഉദ്‌ഘാടനം ടി.ജെ വിനോദ്‌ എം.എല്‍.എയും ശിലാഫലകം അനാശ്‌ചാദനം കെ.വി.വി.ഇ.എസ്‌ ജില്ലാ പ്രസിഡന്റ്‌ പി.സി ജേക്കബ്ബും ചടങ്ങില്‍ നിര്‍വഹിച്ചു.
മേയര്‍ അഡ്വ. വി. കെ മിനിമോള്‍, ഡെപ്യൂട്ടി മേയര്‍ ദീപക്‌ ജോയി, പൊതുമരാമത്ത്‌ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ സീന ഗോകുലന്‍, കൗണ്‍സിലര്‍മാരായ ദീപ്‌തി മേരി വര്‍ഗീസ്‌, ബ്രിജിത്‌ ആഷ്‌വിന്‍, വി. ആര്‍ സുധീര്‍, ബീന മഹേഷ്‌, സിനി ആനന്ദ്‌, നിമ്മി മറിയം, ചലച്ചിത്ര നിര്‍മ്മാതാവ്‌ സാന്ദ്ര തോമസ്‌, എളമക്കര പോലിസ്‌ സ്‌റ്റേഷന്‍ എസ്‌.എച്ച്‌ ഒ ഹരികൃഷ്‌ണന്‍, കെ.വി.വി.ഇ.എസ്‌ സംസ്‌ഥാന എക്‌സിക്യൂട്ടീവ്‌ അംഗം അയ്യപ്പന്‍ പിള്ള, ജില്ലാ ജനറല്‍ സെക്രട്ടറി സി. എസ്‌ രാമചന്ദ്രന്‍, വര്‍ക്കിങ്‌ പ്രസിഡന്റ്‌ ജിമ്മി ചക്യത്ത്‌, ട്രഷറര്‍ സി. എസ്‌ അജ്‌മല്‍, നിയോജകമണ്ഡലം പ്രസിഡന്റ്‌ എം.സി പോള്‍സണ്‍, യൂത്ത്‌ വിങ്‌ സംസ്‌ഥാന വര്‍ക്കിങ്‌ പ്രസിഡന്റ്‌ പ്രദീപ്‌ ജോസ്‌, വനിതാ വിങ്‌ സംസ്‌ഥാന വൈസ്‌ പ്രസിന്റ്‌ ജയാ പീറ്റര്‍, തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു. വനിതാ വിങ്‌ പ്രസിഡന്റ്‌ ഷക്കീല സുവൃതന്‍, യൂണിറ്റ്‌ ജനറല്‍ സെക്രട്ടറി എസ്‌. മനോജ്‌ കുമാര്‍, ട്രഷറര്‍ പി.എ സഫറുള്ള, വൈസ്‌ പ്രസിഡന്റ്‌ പി. വി മോഹന്‍ദാസ്‌ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന്‌ വാര്‍ഷിക പൊതുയോഗവും നടന്നു.

Ads by Google
Sunday 08 Feb 2026 11.37 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW