Friday, March 13, 2026 Last Updated 2 Min 56 Sec ago English Edition
Todays E paper
Ads by Google
Sunday 08 Feb 2026 11.37 PM

പാര്‍ക്കിന്‍സണ്‍സ്‌ രോഗ ഗവേഷണം: കിങ്‌സ്‌ കോളജ്‌ ആശുപത്രിയുമായി സഹകരിക്കുമെന്ന്‌ മന്ത്രി വീണ

തിരുവനന്തപുരം: യു.കെയിലെ കിങ്‌സ്‌ കോളജുമായി പാര്‍ക്കിന്‍സണ്‍സ്‌ രോഗ ഗവേഷണത്തില്‍ സഹകരിക്കുമെന്ന്‌ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്‌. പാര്‍ക്കിന്‍സണ്‍സ്‌ രോഗത്തെക്കുറിച്ചുള്ള ആറാമത്‌ രാജ്യാന്തര വാര്‍ഷിക സിമ്പോസിയം-2026 ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഡോക്‌ടര്‍മാര്‍ക്ക്‌ അവിടെ ഫെലോഷിപ്പ്‌ പ്രാഗ്രാം സംഘടിപ്പിക്കും. പാര്‍ക്കിന്‍സണ്‍സ്‌ രോഗത്തില്‍ ഗവേഷണ സഹകരണങ്ങള്‍ ശക്‌തിപ്പെടുത്തുന്നതിന്‌ സിമ്പോസിയം സഹായകരമാകും. യുവ ഗവേഷകര്‍ക്ക്‌ പരിശീലന അവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും പാര്‍ക്കിന്‍സണ്‍സ്‌ രോഗത്തെക്കുറിച്ചുള്ള അവബോധവും പരിചരണവും പ്രത്യേകിച്ചും മോട്ടോര്‍ ഇതര ലക്ഷണങ്ങളെക്കുറിച്ചുള്ള അവബോധവും പരിചരണവും മെച്ചപ്പെടുത്തുന്നതിലൂടെയും ഈ സിമ്പോസിയം കേരളത്തിന്‌ ഏറെ സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു. യുവാക്കളില്‍ പാര്‍ക്കിന്‍സണ്‍സ്‌ രോഗം വര്‍ധിച്ചു വരുന്നത്‌ ആശങ്കയുണ്ടാക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. കിങ്‌സ്‌ കോളജ്‌ ഹോസ്‌പിറ്റല്‍ സി.ഇ.ഒ. കിംബര്‍ലി പിയേഴ്‌സ്‌, പാര്‍ക്കിന്‍സണ്‍സ്‌ ഡിസീസ്‌ നോണ്‍മോട്ടോര്‍ ഗ്രൂപ്പ്‌ ഔദ്യോഗികമായി ആരംഭിക്കുകയും ലണ്ടനിലെ കിങ്‌സ്‌ കോളജും കേരള സര്‍ക്കാരും തമ്മിലുള്ള ഗവേഷണ സഹകരണങ്ങള്‍ വാഗ്‌ദാനം ചെയ്യുകയും ചെയ്‌തു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്‌ടറേറ്റ്‌, തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ന്യൂറോളജി വകുപ്പ്‌, നാഷണല്‍ ഹെല്‍ത്ത്‌ മിഷന്‍, കിങ്‌സ്‌ കോളജ്‌ ലണ്ടന്‍ പാര്‍ക്കിന്‍സണ്‍സ്‌ റിസര്‍ച്ച്‌ അലയന്‍സ്‌ ഇന്ത്യ എന്നിവര്‍ ചേര്‍ന്നാണ്‌ സിമ്പോസിയം സംഘടിപ്പിച്ചത്‌. കിങ്‌സ്‌ ഗ്ഗ"ക്കണ്ട ഇന്റര്‍നാഷണല്‍ വിസിറ്റിങ്‌ ഫെലോഷിപ്പ്‌ പ്രാഗ്രാം പ്രഖ്യാപിക്കുകയും മികച്ച ഡോപാമൈന്‍ വിതരണത്തിനുള്ള നൂതന സമീപനങ്ങള്‍ വിശദീകരിക്കുകയും ചെയ്‌തു. പ്രഫ. കെ. റേ ചൗധരി (യുകെ), ഡോ. വിനോദ്‌ മെറ്റ, പ്രഫ. പെര്‍ ഓഡിന്‍(സ്വീഡന്‍), ഡോ. കരോലിന പോപ്‌ളാവ്‌സ്‌കഡൊമാസെവിച്ച്‌സ്‌ (പോളണ്ട്‌) തുടങ്ങിയ വിദഗ്‌ധരും ഇന്ത്യയില്‍നിന്നുള്ള ചലനരോഗ വിദഗ്‌ദരായ പ്രഫ. രൂപം ബോര്‍ഗോഹെയ്‌ന്‍, പ്രഫ. വിനയ്‌ ഗോയല്‍, പ്രഫ. രജീന്ദര്‍ ധമിജ, ഡോ. രുഗ്മിണി മൃദുല, ഡോ. എല്‍.കെ. പ്രശാന്ത്‌, ഡോ. പി. ചിത്ര, ഡോ. കെ. ശ്യാ, ഡോ. അജിത്‌ ചെറിയാന്‍, ഡോ. കെ.പി. ദിവ്യ, ഡോ. ജേക്കബ്‌ ചാക്കോ എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തി.

Ads by Google
Sunday 08 Feb 2026 11.37 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW