-->
കോട്ടയത്ത് കെഎസ്ആർടിസി ഡ്രൈവറെ അക്രമിച്ച സ്വകാര്യ ബസ് ജീവനക്കാർ പിടിയില്‍. ബസ് ഡ്രൈവർ തിരുവല്ല കുറ്റപ്പുഴ, കിഴക്കൻ മുത്തൂർ പള്ളിക്കുളങ്ങര വീട്ടിൽ മിഥുൻമോൻ (35), കണ്ടക്ടർ മാവേലിക്കര ചെറുകോൽ നാടാലക്കൽ വീട്ടിൽ ദേവപ്രസാദ് (26) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച മാന്നാർ മാവേലിക്കര സംസ്ഥാന പാതയിൽ കാരാഴ്മ ബസ് സ്റ്റോപ്പിന് സമീപമായിരുന്നു സംഭവം.
മാന്നാർ പൊലീസാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. മാവേലിക്കര ഡിപ്പോയിലെ ബസ് ജീവനക്കാരെയാണ് സ്വകാര്യ ബസ് ജീവനക്കാർ വഴിയിൽ തടഞ്ഞുനിർത്തി മർദ്ദിച്ചത്.