Saturday, March 14, 2026 Last Updated 27 Min 55 Sec ago English Edition
Todays E paper
Ads by Google
Sunday 08 Feb 2026 11.41 AM

ടൈം മെഷീന്‍ കിട്ടിയാല്‍ 2014ല്‍ പോയി പ്രധാനമന്ത്രിയെ മാറ്റും; രാജ്യം വലിയ അപകടത്തില്‍; നടന്‍ കിഷോര്‍

and, change

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ് കിഷോര്‍. മലയാളം സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഓണ്‍ സ്‌ക്രീനിലെ പ്രകടനം പോലെ തന്നെ ഓഫ് സ്‌ക്രീനിലെ നിലപാടുകളിലൂടേയും കിഷോര്‍ വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. കഴിഞ്ഞ ദിവസം പുതിയ ചിത്രം മെല്ലിസൈയുടെ പ്രൊമോഷന്‍ പരിപാടിയില്‍ കിഷോര്‍ പറഞ്ഞ വാക്കുകള്‍ വൈറലായി മാറിയിരിക്കുകയാണ്.

ടൈം മെഷീന്‍ കിട്ടിയാല്‍ എന്ത് ചെയ്യുമെന്ന ചോദ്യത്തിന് കിഷോര്‍ നല്‍കിയ മറുപടിയാണ് ശ്രദ്ധിക്കപ്പെടുന്നത്. അങ്ങനൊരു അവസരം കിട്ടിയാല്‍ താന്‍ 2014ലേക്ക് പോയി പ്രധാനമന്ത്രി നരേന്ദ്രമോദിയെ മാറ്റുമെന്നാണ് കിഷോര്‍ പറയുന്നത്.

''ഞാന്‍ പറയുന്നത് നിങ്ങള്‍ ഇടുമോ എന്നറിയില്ല. എങ്കിലും പറയാം, 2014 ല്‍ പോയി പ്രധാനമന്ത്രിയെ മാറ്റും. ഇന്ത്യയാകെ മാറി. ഇന്ന് നമ്മള്‍ കാണുന്ന വെറുപ്പ് അപകടകരമാണ്. ഇതിനെ ഇങ്ങനെ തന്നെ പോകാന്‍ വിട്ടാല്‍ മാറാന്‍ പതിറ്റാണ്ടുകളെടുക്കും. വളരെ അപകടകരമാണ്.'' കിഷോര്‍ പറയുന്നു.

''ഈ സിനിമയിലും സംസാരിക്കുന്നത് സ്‌നേഹത്തെക്കുറിച്ചാണ്. സ്‌നേഹമില്ലാതെ ഒന്നുമില്ല. സ്‌നേഹമില്ലാതെ മനുഷ്യര്‍ക്ക് ഒരുമിച്ച് ജീവിക്കാനാകില്ല. പരസ്പരം വെറുത്താല്‍ എങ്ങനെ ജീവിക്കാനാകും. ആ വെറുപ്പിനെ ഇന്‍വെസ്റ്റ്‌മെന്റാക്കിയാണ് അധികാരത്തില്‍ വരുന്നതെങ്കില്‍ അവര്‍ വളരെ അപകടകാരികളാണ്. ഏത് കമ്യൂണിറ്റിയായാലും ശരി. അതൊരു നാടായാലും രാജ്യമായാലും ശരി. മിക്കയിടത്തും അത്തരക്കാരാണ് ഇപ്പോള്‍ ഭരിക്കുന്നത്. ട്രംപിനെ നോക്കൂ. അത് അപകടമാണ്. മനുഷ്യരെപ്പോലുള്ള സോഷ്യല്‍ ആനിമലുകളാണ് അവര്‍.'' എന്നും കിഷോര്‍ പറയുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW