Sunday, March 15, 2026 Last Updated 14 Min 16 Sec ago English Edition
Todays E paper
Ads by Google
Sunday 08 Feb 2026 08.46 AM

ശബരിമല സ്വര്‍ണക്കൊള്ളക്കേസ്: ആന്റോ ആന്റണി എംപിയെ എസ്‌ഐടി ചോദ്യം ചെയ്യും

sabarimala, gold, theft, case, updates

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊളള കേസില്‍ ആന്റോ ആന്റണി എംപിയെ ചോദ്യം ചെയ്യാന്‍ എസ്‌ഐടി. നോട്ടീസ് നല്‍കി വിളിപ്പിക്കാനാണ് എസ്‌ഐടിയുടെ തീരുമാനം. സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കൊപ്പമുളള ചിത്രങ്ങളില്‍ വ്യക്തത തേടാനാണ് എസ്‌ഐടിയുടെ തീരുമാനം. പോറ്റിയുമായി ആന്റോ ആന്റണിക്ക് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടോ എന്നും അന്വേഷണ സംഘം പരിശോധിക്കും. തന്ത്രിയുടെ നിക്ഷേപമുള്ള ബാങ്കില്‍ പണമിടപാടുണ്ടോ എന്നും അന്വേഷിക്കും.

നെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് നിക്ഷേപ തട്ടിപ്പില്‍ ആന്റോ ആന്റണി എംപിക്കെതിരെ ഇ ഡിയും അന്വേഷണം നടത്തും. ചോദ്യംചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കും. സ്ഥാപന ഉടമ എന്‍ എം രാജു രണ്ടുകോടി രൂപ നല്‍കിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആന്റോ ആന്റണിയെ ചോദ്യംചെയ്യാന്‍ ഇ ഡി ഒരുങ്ങുന്നത്. ആന്റോ ആന്റണിയ്ക്ക് ലഭിച്ചത് തട്ടിപ്പുപണമാണ് എന്ന വിലയിരുത്തലിലാണ് ഇ ഡി. കേസില്‍ എന്‍ എം രാജുവിന്റെയും കുടുംബത്തിന്റെയും 44 കോടി 50 ലക്ഷം രൂപയുടെ സ്വത്തുക്കള്‍ ഇ ഡി മരവിപ്പിച്ചിരുന്നു.

Ads by Google
Sunday 08 Feb 2026 08.46 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW