Friday, March 13, 2026 Last Updated 3 Min 13 Sec ago English Edition
Todays E paper
Ads by Google
Saturday 07 Feb 2026 11.35 PM

അടൂര്‍ പ്രകാശ്‌ ഹാജരായത്‌ നിയമവാഴ്‌ചയോടുള്ള ബഹുമാനം മൂലം: രമേശ്‌ ചെന്നിത്തല

uploads/news/2026/02/824440/k7.jpg

ആലപ്പുഴ: നിയമവാഴ്‌ചയെ ബഹുമാനിക്കുന്ന വ്യക്‌തി എന്ന നിലയിലാണ്‌ ശബരിമല സ്വര്‍ണക്കൊള്ളക്കേസ്‌ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ അടൂര്‍ പ്രകാശ്‌ ഹാജരായതെന്നു കോണ്‍ഗ്രസ്‌ നേതാവ്‌ രമേശ്‌ ചെന്നിത്തല എം.എല്‍.എ.
പ്രതിക്കൊപ്പം നിന്നു ഫോട്ടൊയെടുത്തുവെന്നതിന്റെ അടിസ്‌ഥാനത്തിലാണ്‌ ചോദ്യം ചെയ്‌തതെങ്കില്‍ അന്വേഷണ സംഘം ആദ്യം ചോദ്യം ചെയ്യേണ്ടത്‌ മുഖ്യമന്ത്രിയെയാണ്‌.പ്രതിയായ ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിയുമായി അടൂര്‍ പ്രകാശിന്‌ ബന്ധമുണ്ടെന്ന്‌ വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നവര്‍, മുഖ്യമന്ത്രിയും ഇതേ വ്യക്‌തിയുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നത്‌ സൗകര്യപൂര്‍വം മറക്കുകയാണ്‌. ഇത്‌ യു.ഡി.എഫിനെ മോശക്കാരാക്കാനുള്ള രാഷ്‌ട്രീയ പ്രേരിതമായ നീക്കം മാത്രമാണെന്നും അദ്ദേഹം ആലപ്പുഴയില്‍ കുറ്റപ്പെടുത്തി.ജയിലില്‍ കിടക്കുന്ന നാല്‌ സി.പി.എം നേതാക്കന്മാര്‍ക്ക്‌ സ്വാഭാവിക ജാമ്യം ലഭിക്കുന്നതിന്‌ വേണ്ടിയുള്ള ഒത്തുകളിയാണ്‌ ഇപ്പോള്‍ നടക്കുന്നത്‌. ഇത്രയും ദിവസമായിട്ടും ഇവര്‍ക്കെതിരേ ഭാഗികമായ കുറ്റപത്രം പോലും സമര്‍പ്പിക്കാന്‍ പോലീസ്‌ തയാറായിട്ടില്ല. പ്രോസിക്യൂഷന്‍ അനുമതി നല്‍കേണ്ടതും, കെമിക്കല്‍ അനാലിസിസ്‌ റിപ്പോര്‍ട്ട്‌ നല്‍കേണ്ടതും മുഖ്യമന്ത്രിയുടെ കീഴിലുള്ള വകുപ്പുകളാണ്‌.

Ads by Google
Saturday 07 Feb 2026 11.35 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW