Friday, March 13, 2026 Last Updated 3 Min 19 Sec ago English Edition
Todays E paper
Ads by Google
Saturday 07 Feb 2026 11.35 PM

വി.ഡി. സതീശന്റെ യാത്ര മത വര്‍ഗീയ ശക്‌തികളെ കൂട്ടുപിടിച്ച്‌: എം.വി. ഗോവിന്ദന്‍

uploads/news/2026/02/824438/k5.jpg

കോഴിക്കോട്‌: മത-വര്‍ഗീയ ശക്‌തികളെ കൂട്ടുപിടിച്ചും വെള്ളപൂശിയുമാണ്‌ പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശന്‍ നയിക്കുന്ന യു.ഡി.എഫ്‌. പുതുയുഗ യാത്ര കടന്നുപോകുന്നതെന്ന്‌ സി.പി.എം. സംസ്‌ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.
'ജമാ അത്തെ ഇസ്ലാമി വര്‍ഗീയ നിലപാട്‌ സ്വീകരിക്കുന്നവരല്ല എന്നാണു വി.ഡി. സതീശന്‍ പറയുന്നത്‌. ജമാഅത്തെ ഇസ്ലാമിയെ മാത്രമല്ല ആര്‍.എസ്‌.എസിനെയും ന്യായീകരിക്കാന്‍ യാതൊരു മടിയുമില്ലാത്ത ആളാണ്‌ സതീശന്‍. മതരാഷ്‌ട്രവാദികളായ ജമാ അത്തെ ഇസ്ലാമിക്കു ഗുഡ്‌ സര്‍ട്ടിഫിക്കറ്റ്‌ നല്‍കാന്‍ സതീശനും കോണ്‍ഗ്രസിനും മാത്രമേ കഴിയൂ. നാലു വോട്ട്‌ കൂടുതല്‍ നേടുക എന്നതിനപ്പുറം മത വര്‍ഗീയ ഭീകരതയ്‌ക്കെതിരേ നിലപാട്‌ സ്വീകരിക്കുക കോണ്‍ഗ്രസ്‌ ലക്ഷ്യമല്ല. ആ നിലപാടിലേക്ക്‌ ഇപ്പോള്‍ ലീഗും മാറി. ലീഗിന്റെ ആശയങ്ങള്‍ രൂപപ്പെടുത്തുന്ന ശക്‌തിയായി ജമാ അത്തെ ഇസ്ലാമി മാറിക്കഴിഞ്ഞു. ഇസ്ലാമിക റിപ്പബ്ലിക്കിനെ തള്ളിപ്പറയാന്‍ കഴിയില്ലെന്നു പറഞ്ഞതു സംസ്‌ഥാന ഷൂറ കൗണ്‍സില്‍ അംഗം ശൈഖ്‌ മുഹമ്മദ്‌ കാരകുന്നാണ്‌.
മതനിരപേക്ഷത തകര്‍ന്നാല്‍ കേരളമില്ല. കേരളത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയ ശക്‌തികളെ അപ്പുറവും ഇപ്പുറവും ചേര്‍ത്താണ്‌ യു.ഡി.എഫ്‌. മുന്നോട്ടുപോകുന്നത്‌'- എല്‍.ഡി.എഫ്‌. വടക്കന്‍ മേഖലാ വികസന മുന്നേറ്റ ജാഥാ ലീഡറായ എം.വി. ഗോവിന്ദന്‍ ബാലുശേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Ads by Google
Saturday 07 Feb 2026 11.35 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW