Saturday, March 14, 2026 Last Updated 27 Min 15 Sec ago English Edition
Todays E paper
Ads by Google
Saturday 07 Feb 2026 09.23 AM

സ്പാ ജീവനക്കാരിയെ കാപ്പ കേസ് പ്രതി ബലാത്സംഗം ചെയ്ത സംഭവം ; ഇന്ന് കൂടുതല്‍ അറസ്റ്റുണ്ടായേക്കും

uploads/news/2026/02/824299/subin.gif

പത്തനംതിട്ട: തിരുവല്ലയില്‍ സ്പാ ജീവനക്കാരിയെ കാപ്പ കേസ് പ്രതി ബലാത്സംഗം ചെയ്ത സംഭവത്തില്‍ പോലീസ് ഗുണ്ടാ കൂട്ടുകെട്ടെന്നും ക്വട്ടേഷനെന്ന് സംശയം. സംഭവത്തില്‍ സുബിന്‍ അലക്‌സാണ്ടര്‍ ചാക്കോ, ബെര്‍ലിന്‍ ദാസ് എന്നീ രണ്ട് പ്രതികള്‍ പിടിയിലായിരുന്നു. സംഭവത്തില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടാകുമെന്ന് കരുതുന്നു.

സംഭവവുമായി ബന്ധപ്പെട്ട് പോലീസിലും ആഭ്യന്തര അന്വേഷണം നടക്കുന്നുണ്ട്. പൊലീസ്-ഗുണ്ടാ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടെന്നും സംശയിക്കപ്പെടുന്ന സാഹചര്യത്തിലാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. പൊലീസുകാര്‍ സ്പാകളില്‍നിന്ന് മാസപ്പടി വാങ്ങുന്നതായും പൊലീസുകാരില്‍ ചിലര്‍ സ്പാകളില്‍ നിത്യസന്ദര്‍ശകരാണെന്നുമുള്ള സംശയങ്ങളുണ്ട്.

ഫെബ്രുവരി ഒന്നിന് വൈകുന്നേരം മൂന്നുമണിയോടെ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് വിവാദം ഉയര്‍ന്നിരിക്കുന്നത്. സ്പായിലേക്ക് അതിക്രമിച്ച് കയറിയ യുവാക്കള്‍ അവിടെയുണ്ടായിരുന്ന സ്ത്രീകളോട് അപമര്യാദമായി പെരുമാറുകയായിരുന്നു. കാപ്പ കേസ് പ്രതി സുബിനെതിരെയാണ് യുവതി പരാതി നല്‍കിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ പരാതി നല്‍കാന്‍ യുവതികള്‍ തയ്യാറായിരുന്നില്ല. പിന്നീട് പൊലീസ് ധൈര്യം നല്‍കിയതിന് പിന്നാലെ ഒരു യുവതി തുറന്നുപറയുകയായിരുന്നു.

ആറംഗ സംഘമാണ് സ്പായില്‍ അതിക്രമിച്ച് കയറിയത്. ഒന്നാംപ്രതി സുബിന്‍ ഭീഷണിപ്പെടുത്തി ജീവനക്കാരിയോട് പണം ആവശ്യപ്പെടുകയായിരുന്നു. പണം നല്‍കാതിരുന്നതോടെ യുവതിയെ ബലംപ്രയോഗിച്ച് അടുത്ത മുറിയിലേക്ക് കൊണ്ടുപോയി. കഴുത്തില്‍ സ്റ്റീല്‍ കത്തിവെച്ച് ഭയപ്പെടുത്തി പ്രതി ബലാത്സംഗം ചെയ്തതെന്നാണ് വിവരം.

യുവതിയെ ബലംപ്രയോഗിച്ച് നിര്‍ത്തി സെല്‍ഫിയെടുക്കുകയും മുഖത്തും ശരീരത്തും മര്‍ദിക്കുകയും സ്പായില്‍ വന്ന മറ്റൊരാള്‍ക്കൊപ്പം ജീവനക്കാരിയെ നിര്‍ത്തി വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. രണ്ടുമുതല്‍ ആറുവരെ പ്രതികള്‍ ജീവനക്കാരിയുടെ കയ്യില്‍ നിന്നും ബലംപ്രയോഗിച്ച് 2500 രൂപ കൈക്കലാക്കിയെന്നും പരാതിയിലുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW