Friday, March 13, 2026 Last Updated 52 Min 9 Sec ago English Edition
Todays E paper
Ads by Google
Friday 06 Feb 2026 04.42 PM

' എന്റെ എല്ലാ സിനിമകളും ശ്രീരാമന്റെ ഇതിഹാസങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ്' ; രാജമൗലി

films

മഹേഷ് ബാബുവിനെ നായകനാക്കി രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രമാണ് വാരണാസി. മലയാളികളുടെ പ്രിയപ്പെട്ട നടന്‍ പൃഥ്വിരാജും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. രാമായണത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് വാരണാസി ഒരുങ്ങിയത്. ഇപ്പോഴിതാ തന്റെ എല്ലാ സിനിമകളും ശ്രീരാമനില്‍ നിന്ന് പ്രചോദനം ഉഹക്കൊണ്ടതാണ് എന്ന് പറയുകയാണ് രാജമൗലി. പോളിഗണിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'എന്റെ എല്ലാ സിനിമകളും രാമന്റെ ഇതിഹാസങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. ഈ സിനിമയിൽ, രാമായണത്തിൽ നിന്നുള്ള ഒരു യഥാർത്ഥ എപ്പിസോഡ് എടുത്ത് അവതരിപ്പിക്കാൻ എനിക്ക് അവസരമുണ്ട്. രാമന്റെ മുഴുവൻ കഥയും നിങ്ങൾക്ക് മനസ്സിലായേക്കില്ല, പക്ഷേ അതിന് വേണ്ടി പുരാണ കഥ പഠിക്കേണ്ട ആവശ്യമില്ല. കഥാപാത്രങ്ങളുടെ വികാരങ്ങൾ നിങ്ങൾ മനസ്സിലാക്കിയാൽ, എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾക്ക് മനസ്സിലാകും. രാമന്റെയും ദശരഥന്റെയും ബന്ധത്തെ പോലെ തന്നെ ഒരു അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് വാരണാസി,' മഹേഷ് ബാബു പറഞ്ഞു.

ആര്‍ ആര്‍ ആര്‍ ന് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന വാരണാസി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. പ്രിയങ്ക ചോപ്രയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് വാരണാസിക്ക് തിരക്കഥ ഒരുക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW