Saturday, March 14, 2026 Last Updated 17 Min 41 Sec ago English Edition
Todays E paper
Ads by Google
Thursday 05 Feb 2026 12.43 PM

അടിപൊളി ഡാന്‍സുമായി ആരാധകരെ വീണ്ടും കയ്യിലെടുത്ത് സന അല്‍ത്താഫ്; വീഡിയോ

dance, viral
photo-www.instagram.com/sana.althaf_/

സമൂഹമാധ്യമങ്ങളില്‍ സജീവമാണ് നടി സന അല്‍ത്താഫ്. താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്ന ഡാന്‍സ് വീഡിയോകള്‍ക്ക് എല്ലാം ആരാധകര്‍ ഏറെയാണ്. ഇപ്പോള്‍ താരത്തിന്റെ പുതിയ നൃത്ത വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. ' ധൂം 2' എന്ന ഹിറ്റ് ചിത്രത്തിലെ ' ക്രേസി കിയാ രെ' എന്ന പാട്ടിനാണ് സന ചുവടുവെയ്ക്കുന്നത്. ഐശ്വര്യ റായി അവിസ്മരണീയമാക്കിയ നൃത്തച്ചുവടുകള്‍ മനോഹരമായിത്തന്നെ സന പുനരാവിഷ്‌കരിക്കുന്നുണ്ട്. നിരവധി പേരാണ് സനയുടെ വീഡിയോയ്ക്ക് ലൈക്ക് ചെയ്തിരിക്കുന്നത്.

വിക്രമാദിത്യന്‍ എന്ന സിനിമയിലെ ദുല്‍ഖറിന്റെ സഹോദരി വേഷത്തിലൂടെയാണ് സന അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് ' മറിയം മുക്കില്‍' ഫഹദ് ഫാസിലിന്റെ നായികയായി. ' റാണി പദ്മിനി' , ' ബഷീറിന്റെ പ്രേമലേഖനം' , ' ഒടിയന്‍' എന്നിവയാണ് സനയുടെ മലയാളത്തിലെ മറ്റ് ശ്രദ്ധേയമായ ചിത്രങ്ങള്‍. തമിഴിലും സിനിമകള്‍ ചെയ്തിട്ടുണ്ട് താരം. നടന്‍ ഹക്കീം ഷാജഹാനാണ് സനയുടെ ജീവിതപങ്കാളി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW