Sunday, March 15, 2026 Last Updated 10 Min 10 Sec ago English Edition
Todays E paper
Ads by Google
Thursday 05 Feb 2026 11.50 AM

കാസർഗോഡ് എലിക്ക് വിഷം വയ്ക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളം കുടിക്കുന്ന ഗ്ലാസിൽ വീണു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കാസർഗോഡ്: വിഷം ഉള്ളിൽച്ചെന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കോളിച്ചാൽ മൊട്ടയംകൊച്ചി സ്വദേശി ബി.പി. ശോഭന (53) ആണ് മരിച്ചത്. എലിവിഷം വയ്ക്കുന്നതിനിടെ അബദ്ധത്തിൽ വിഷം തെറിച്ച് അടുത്തുണ്ടായിരുന്ന ഗ്ലാസിൽ വീഴുകയായിരുന്നു. ഇതറിയാതെ ശോഭന ഇതേ ഗ്ലാസിലെ വെള്ളം കുടിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ഉടൻ തന്നെ മംഗളൂരുവിലെയും കണ്ണൂരിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. നില വഷളായതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. സജീവനാണ് ശോഭനയുടെ ഭർത്താവ്. മക്കൾ: സനീഷ്, സചിത്ര. മരുമക്കൾ: ശാന്തി, സനീഷ്.

Ads by Google
Thursday 05 Feb 2026 11.50 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW