Friday, March 13, 2026 Last Updated 2 Min 48 Sec ago English Edition
Todays E paper
Ads by Google
Thursday 05 Feb 2026 10.29 AM

ജീവിതം അടുത്തിടെ എന്നോട് ക്രൂരമായി പെരുമാറി; അമ്മയുടെ പിറന്നാള്‍ ദിനത്തില്‍ വൈകാരിക കുറിപ്പുമായി അര്‍ജുന്‍ കപൂര്‍

-arjun-kapoor
photo-www.instagram.com/arjunkapoor/

അമ്മ മോണ ഷൂരി കപൂറിന്റെ പിറന്നാള്‍ ദിനത്തില്‍ വൈകാരികമായ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് നടന്‍ അര്‍ജുന്‍ കപൂര്‍. അമ്മയെ ഒരുപാട് മിസ് ചെയ്യുന്നുണ്ട് എന്ന് താരം കുറിപ്പില്‍ പറയുന്നു. അടുത്തിടെ ജീവിതം തന്നോട് ക്രൂരമായി പെരുമാറിയെന്നും താരം പറയുന്നുണ്ട്.

‘ജന്മദിനാശംസകള്‍ അമ്മ, ഇന്ന് നിങ്ങളെ ഒരുപാട് മിസ്സ് ചെയ്യുന്നു. ജീവിതം എന്നോട് ക്രൂരമായി പെരുമാറിയിട്ടുണ്ട്. പക്ഷേ കുഴപ്പമില്ല. ഞാന്‍ മുമ്പും പ്രഹരങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. ഞാന്‍ അവ വീണ്ടും ഏറ്റുവാങ്ങും എന്നിട്ടും എഴുന്നേല്‍ക്കും കാരണം ജീവിതത്തെ നേരിടാനും അതിലൂടെയെല്ലാം മാന്യമായി മുന്നേറാനും നിങ്ങള്‍ എന്നെ പഠിപ്പിച്ചു. ഞങ്ങള്‍ ഒരുമിച്ച് മുന്നോട്ട് പോകും, നിങ്ങളും ഞാനും. ഒരു ദിവസം ഞാന്‍ നിങ്ങളെ വീണ്ടും കാണും, നിങ്ങളുടെ ജന്മദിനം ഒരുമിച്ച് ആഘോഷിക്കും. നിങ്ങളുടെ സ്‌നേഹനിധിയായ മകന്‍ അര്‍ജുന്‍ ’എന്നാണ് താരം കുറിച്ചത്.

സെലിബ്രിറ്റികളും ആരാധകരുമുള്‍പ്പെടെ നിരവധിപ്പേരാണ് അര്‍ജുന് സ്‌നേഹവും പിന്തുണയും അറിയിച്ചെത്തിയത്. സഹോദരിമാരായ ജാന്‍വി കപൂറും , ഖുഷി കപൂറും, അപര്‍ശക്തി ഖുറാനയും, സഞ്ജയ് കപൂറും , കരീന കപൂറും ചുവന്ന ഹൃദയ ഇമോജികള്‍ ഉപയോഗിച്ചാണ് പ്രതികരിച്ചത്. ‘ എല്ലാം ശരിയാകും അര്‍ജുന്‍. നിങ്ങള്‍ക്ക് എപ്പോഴും നിങ്ങളെ പരിപാലിക്കാന്‍ നിങ്ങളുടെ സ്വന്തം പ്രത്യേക മാലാഖയുണ്ട്’ എന്നായിരുന്നു ജെനീലിയ ദേശ്മുഖ് കമന്റായി കുറിച്ചത്.

അര്‍ജുന്‍ കപൂറിന്റെ മുന്‍കാമുകി നടി മലൈക അറോറയും ചുവന്ന ഹൃദയ ഇമോജിയോടെ പോസ്റ്റിനോട് പ്രതികരിച്ചു. ആരാധകരും നടനെ ശക്തമായി പിന്തുണച്ചു. സോഷ്യല്‍ മീഡിയ ഉപയോക്താക്കളോട് അദ്ദേഹത്തെ ട്രോളുന്നത് നിര്‍ത്താനും കഠിനമായ അഭിപ്രായങ്ങളോ മീമുകളോ പോസ്റ്റ് ചെയ്യാതിരിക്കാനും ആവശ്യപ്പെട്ടു. ദയവായി അദ്ദേഹത്തെ പരിഹസിക്കരുത്. അദ്ദേഹത്തിന് മതിയായി,എന്നായിരുന്നു ഒരാള്‍ കുറിച്ചത്.

അര്‍ജുന്‍ കപൂറിന് 11 വയസ്സുള്ളപ്പോഴാണ് ബോണി കപൂറും മോണ ഷൂരിയും വേര്‍പിരിഞ്ഞത്. ശ്രീദേവിയെ വിവാഹം കഴിച്ചതോടെ അച്ഛനുമായി നടന്‍ അകലുകയായിരുന്നു. പിന്നീട് ക്യാന്‍സര്‍ ബാധിച്ച് മോന മരിച്ചിട്ടും അച്ഛനെ ആശ്രയിക്കാന്‍ അര്‍ജുനും സഹോദരി അന്‍ഷുലയും തയ്യാറായില്ല. ശ്രീദേവി തന്റെ അമ്മയല്ലെന്നും ജാന്‍വിയും ഖുശിയും തന്റെ സഹോദരങ്ങള്‍ അല്ലെന്നും അര്‍ജുന്‍ അന്ന് പലഅഭിമുഖങ്ങളിലും പറഞ്ഞിരുന്നു. എന്നാല്‍ ശ്രീദേവിയുടെ മരണത്തോടെ കാര്യങ്ങള്‍ മാറുകയായിരുന്നു, . ശ്രീദേവിയുടെ മരണാനന്തര ചടങ്ങുകളില്‍ മകന്റെ സ്ഥാനത്ത് നിന്ന് കര്‍മ്മങ്ങള്‍ ചെയ്തത് അര്‍ജുന്‍ കപൂര്‍ ആയിരുന്നു.

Ads by Google
Thursday 05 Feb 2026 10.29 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW