Friday, March 13, 2026 Last Updated 16 Min 52 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Nov 2025 11.15 AM

നിങ്ങളുടെ മകനാകാന്‍ കഴിഞ്ഞതില്‍ എനിക്ക് അഭിമാനമുണ്ട്; അച്ഛന്റെ പിറന്നാള്‍ ദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ച് അര്‍ജുന്‍ കപൂര്‍

arjun-kapoor
photo-www.instagram.com/arjunkapoor/

അച്ഛന്‍ ബോണി കപൂറിന്റെ പിറന്നാള്‍ ദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ച് അര്‍ജുന്‍ കപൂര്‍. നിങ്ങളുടെ മകനായി ജനിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നാണ് അര്‍ജുന്‍ കുറിച്ചത്. അച്ഛനും സഹോദരങ്ങള്‍ക്കുമൊപ്പമുളള ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.

‘ജന്മദിനാശംസകള്‍ അച്ഛാ... കുടുംബത്തിനും സിനിമയ്ക്കും നിങ്ങള്‍ കണ്ടുമുട്ടുന്ന എല്ലാവര്‍ക്കും വേണ്ടി നിങ്ങള്‍ നിങ്ങളുടെ ജീവിതം സമര്‍പ്പിച്ചു. ഹൃദയത്തോടെ സന്നിഹിതനായിരിക്കേണ്ടതിന്റെയും തുടര്‍ച്ചയായ വളര്‍ച്ചയുടെയും എപ്പോഴും മുന്നോട്ട് പോകുന്നതിന്റെയും പ്രാധാന്യം എന്നെ കാണിച്ചുതന്നതിന് നന്ദി. നിങ്ങളുടെ മകനാകാന്‍ കഴിഞ്ഞതില്‍ എനിക്ക് അഭിമാനമുണ്ട്’ അര്‍ജുന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. നിരവധിപ്പേരാണ് ബോണിക്ക് ആശംസകളറിയിച്ചെത്തുന്നത്. ഖുഷി കപൂറും പോസ്റ്റിനു താഴെ സ്‌നേഹം അറിയിച്ച് എത്തിയിട്ടുണ്ട്.

അതേസമയം ബോണിയുടെ 70 ാം പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ് കപൂര്‍ കുടുംബം. ബോണിയുടെ മക്കളായ ജാന്‍വി കപൂര്‍, അര്‍ജുന്‍ കപൂര്‍, അന്‍ഷുല കപൂര്‍ എന്നിവര്‍ക്കൊപ്പം സഹോദരന്മായ അനില്‍ കപൂര്‍, സഞ്ജയ് കപൂര്‍ അവരുടെ ഭാര്യമാരായ സുനിത, മഹീപ് കപൂറും ജാന്‍വിയുടെ കാമുകന്‍ ശിഖര്‍ പഹാരിയും ആഘോഷത്തില്‍ പങ്കെടുത്തു.

Ads by Google
Wednesday 12 Nov 2025 11.15 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW