Saturday, March 14, 2026 Last Updated 26 Min 6 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Sep 2025 11.47 AM

കണ്ടപ്പോള്‍ കുശലം പറഞ്ഞും കെട്ടിപ്പിടിച്ചും എക്സ് കപ്പിള്‍സ് അര്‍ജുന്‍ കപൂറും മലൈക അറോറയും; ​ബ്രേക്കപ്പായെങ്കിലും ഈ ഊഷ്മളതയ്ക്ക് സല്യൂട്ടെന്ന് ആരാധകര്‍

ഒരുകാലത്ത് ബോളിവുഡിന്റെ ഹോട്ട് കപ്പിള്‍സായി തിളങ്ങി നിന്നിരുന്ന താരങ്ങളായിരുന്നു മലൈക അ​റോറയും അര്‍ജുന്‍ കപൂറും. ഇവര്‍ തമ്മില്‍ വേര്‍പിരിഞ്ഞതും ഏവര്‍ക്കും ഷോക്കായ ഒരു വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ ബ്രേക്കപ്പായ ശേഷം മലൈകയും അര്‍ജുനും കണ്ടുമുട്ടിയ വീഡിയോയാണ് വൈറലാകുന്നത്.
Malaika Arora, Arjun Kapoor
Exes Malaika Arora and Arjun Kapoor hugs eachother at Homebound screening (Image Source: Instagram)

ബോളിവുഡ് പ്രണയങ്ങളും തകര്‍ച്ചകളും ഒരു പുത്തന്‍ വിഷയമല്ല. ബോളിവുഡിന്റെ ഹോട്ട് കപ്പിള്‍സായി ഒരുകാലത്ത് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നവരാണ് അഭിനേതാക്കളായ മലൈക അറോറയും അര്‍ജുന്‍ കപൂറും. അര്‍ബാസ് ഖാന്റെ മുന്‍ ഭാര്യയായിരുന്ന മലൈകയും ബോണി കപൂറിന്റെ മകന്‍ അര്‍ജുനും പ്രണയത്തിലാണെന്ന് ഇവര്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ തുറന്നു പറഞ്ഞിട്ടുണ്ട്.
പ്രായവ്യത്യാസത്തിന്റെ പേരിലും മലൈക വിവാഹിതയും ഒരു കുട്ടിയുടെ അമ്മയാണെന്നുള്ളതു കൊണ്ടും രണ്ടാളുടെയും ഡേറ്റിംഗ് അക്കാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞതാണ്. വിമര്‍ശനങ്ങളിലൂടെ വ്യക്തിയാക്ഷേപങ്ങള്‍ വഴിയും പ്രണയകാലത്തെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വേട്ടയാടപ്പെട്ട കമിതാക്കളായിരുന്നു മലൈകയും അര്‍ജുനും. എന്നാല്‍ അതൊന്നും തങ്ങളുടെ പ്രണയത്തിന് പ്രശ്നമാവില്ലെന്നും സ്​ട്രോംഗ് റിലേഷിപ്പിലാ​ണ് തങ്ങളെന്ന് ഇവര്‍ സോഷ്യല്‍ മീഡിയയിലൂടെ പറയാതെ പറഞ്ഞിരുന്നു.
പക്ഷേ കുറച്ചു നാളുകള്‍ക്ക് മുമ്പ് ഇവര്‍ രണ്ടാളും ബ്രേക്കപ്പായി. നീണ്ട അഞ്ചുവര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വേര്‍പിരിഞ്ഞത്. വേര്‍പിരിഞ്ഞെന്ന് രണ്ടുപേരും തുറന്നു സമ്മതിച്ചില്ലെങ്കിലും ​സോഷ്യല്‍ മീഡിയയിലൂടെ പങ്കിടുന്ന പോസ്റ്റുകളിലൂടെയും അര്‍ജുന്‍ ‘താനിപ്പോള്‍ സിംഗിളാ​ണെ’ന്ന് പരസ്യപ്രഖ്യാപനം നടത്തുകയും ചെയ്തതോടെ ബ്രേക്ക് അപ്പ് അഭ്യൂഹങ്ങള്‍ക്കും അവസാനമായി. എങ്കിലും പരസ്പരം പഴി ചാരാനോ കുറ്റപ്പെടുത്താനോ ഇവര്‍ സമയം കളഞ്ഞിട്ടില്ല.
ഇപ്പോഴിതാ ബ്രേക്കപ്പിനു ശേഷം മലൈക അറോറയും അര്‍ജുന്‍ കപൂറും ഒരുമിച്ച് കണ്ട് സംസാരിക്കുകയും ​കെട്ടിപ്പിടിക്കുകയും ചെയ്യുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ജാൻവി കപൂർ, ഇഷാൻ ഖട്ടർ, വിശാൽ ജേത്വ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഹോംബൗണ്ടിന്റെ നിർമ്മാതാക്കൾ മുംബൈയിൽ ഒരു താരനിര നിറഞ്ഞ പ്രദർശനം സംഘടിപ്പിച്ചു. അവിടെ വച്ചാണ് മുൻ ദമ്പതികളായ അർജുൻ കപൂറും മലൈക അറോറയും ഊഷ്മളമായ ആശംസകൾ കൈമാറിയത്. മലൈക അറോറയും അർജുൻ കപൂറും വെവ്വേറെയാണ് അവിടേക്ക് എത്തിയത്. അതിഥികളുമായി ഇടപഴകുന്നതിനിടയില്‍ രണ്ടുപേരും പരസ്പരം കണ്ടു.
റെഡ് കാർപെറ്റിൽ ക്യാമറകൾക്ക് പോസ് ചെയ്ത ശേഷം, അര്‍ജുനെ കണ്ട മലൈക അവിടേക്കെത്തി സംസാരിച്ചു. ശേഷം പരസ്പരം കെട്ടിപ്പിടിച്ച് ആശംസകൾ കൈമാറി കുശലം ചോദിച്ചു. സംവിധാകയന്‍ നീരജ് ഗയ്‌വയോടും ഇവര്‍ സംസാരിക്കുന്നുണ്ട്. വേർപിരിയലിനു ശേഷമുള്ള അവരുടെ ഹൃദയസ്പർശിയായ ഈ കണ്ടുമുട്ടല്‍ ഏറ്റെടുക്കുകയാണ് ആരാധകര്‍. വേര്‍പിരിഞ്ഞെങ്കിലും രണ്ടുപേരും പരസ്പരം ബഹുമാനിക്കുന്നു, എക്സ് ആയാല്‍ ഇങ്ങനെ വേണം എന്നതടക്കമാണ് കമന്റുകള്‍. രണ്ടുപേരും വീണ്ടും ഒരുമിച്ചിരുന്നെങ്കിലെന്ന് കമന്റിടുന്നവരുമുണ്ട്.
സെപ്റ്റംബർ 26 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന ഹോംബൗണ്ട് 2026 ലെ ഓസ്‌കാറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

അര്‍ബാസ് ഖാനും മലൈക അറോറയും പ്രണയിച്ചാണ് വിവാഹിതരായത്. എന്നാല്‍ 19 വര്‍ഷത്തെ ദാമ്പത്യം ഇവര്‍ പിന്നീട് അവസാനിപ്പിച്ചു. വ്യക്തിപരമായ വളര്‍ച്ചയ്ക്കും ഏക മകന്‍ അര്‍ഹാനെ സന്തോഷത്തോടെ പരിപാലിക്കാനുമാണ് ഈ വേര്‍പിരിയലെന്ന് മലൈക അന്ന് പറഞ്ഞിരുന്നു. മലൈകയുടെ വിവാഹമോചനത്തിന് ശേഷം അര്‍ജുനുമായുള്ള ഡേറ്റിങ് കിംവദന്തികള്‍വളരെ പെട്ടെന്നാണ് ചൂടുപിടിച്ചത്. ആദ്യമൊക്കെ തങ്ങളുടെ പ്രണയ വാര്‍ത്തകള്‍ക്ക് നിശബ്ദത കൊണ്ടാണ് ഉത്തരം നല്‍കിയത്. എന്നാല്‍ അര്‍ജുന്‍ കപൂറും മലൈക അറോറയും ഒരുമിച്ച് ലാക്മെ ഫാഷന്‍ വീക്കില്‍ പങ്കെടുത്തപ്പോള്‍ അവരുടെ ബന്ധത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ തീവ്രമായി. പിന്നീട് അര്‍ജനും മലൈകയും പൊതുവേദികളില്‍ ഒരുമിച്ചെത്താന്‍ തുടങ്ങിയതോടെയാണ് ഇവരുടെ പ്രണയം ഗോസിപ്പ് കോളങ്ങളില്‍ സ്ഥിരം ചര്‍ച്ചയായത്. അവസാനം 2019ല്‍ സോഷ്യല്‍ മീഡിയയിലൂടെ ഇവര്‍ പ്രണയം തുറന്നു പറഞ്ഞു.

Ads by Google
Tuesday 23 Sep 2025 11.47 AM
Ads by Google
LATEST NEWS
TRENDING NOW