Sunday, March 15, 2026 Last Updated 14 Min 9 Sec ago English Edition
Todays E paper
Ads by Google
Thursday 05 Feb 2026 10.39 AM

പ്രഷര്‍ വാഷറില്‍ നിന്ന് ഷോക്കേറ്റ് 17കാരന് ദാരുണാന്ത്യം

kozhikode

കാഴിക്കോട്: പ്രഷര്‍ വാഷറില്‍ നിന്ന് ഷോക്കേറ്റ് പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു. കാക്കൂര്‍ പാവണ്ടൂര്‍ മഞ്ചപ്പാറക്കല്‍ അഭിജിത്ത് (17) ആണു മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്കു 12 മണിയോടെയായിരുന്നു അപകടം. മഞ്ചപ്പാറക്കല്‍ ചാത്തുവിന്റെയും ഷിജിയുടെയും മകനായ അഭിജിത്ത് പാവണ്ടൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ്.

പ്രഷര്‍ വാഷര്‍ മെഷീന്‍ ഉപയോഗിച്ച് നിലം കഴുകുന്നതിനിടെയാണ് അഭിജിത്തിന് ഷോക്കേറ്റത്. അഭിജിത്ത് ബോധരഹിതനായി വീണ് കിടക്കുന്നതു സമീപവാസിയാണ് കണ്ടത്. വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം അഭിജിത്തിനെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Ads by Google
Thursday 05 Feb 2026 10.39 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW