-->
നിവിന്‍ പോളി ചിത്രം സര്‍വ്വം മായയെ പ്രശംസിച്ച് നടി രാധിക ശരത് കുമാര്‍. ചിത്രം തന്നെയും ഭര്‍ത്താവ് ശരത് കുമാറിനെയും ഒരുപോലെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്തുവെന്ന് രാധിക എക്‌സില്‍ കുറിച്ചു. ഹൃദയസ്പര്‍ശിയായ ഈ ചിത്രത്തില്‍ നിവിന്‍ പോളി തന്റെ കഥാപാത്രത്തെ അതിമനോഹരമായി അവതരിപ്പിച്ചു എന്നും റിയ ഷിബുവിന്റെ പ്രകടനം സിനിമയുടെ കുരുത്താണെന്നും അവര്‍ പറഞ്ഞു. സംവിധായകന്‍ അഖില്‍ സത്യന്റെ രചനാശൈലിയെയും താരം പ്രശംസിച്ചു.
സര്‍വ്വംമായ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. ഹൃദയസ്പര്‍ശിയായ ഈ ചിത്രം കണ്ട് ഞാനും ശരത്തും ചിരിക്കുകയും കരയുകയും കണ്ണുനിറയുകയും ചെയ്തു. നിവിന്‍ പോളി, നിങ്ങള്‍ ആ വേഷം അത്രത്തോളം മനോഹരമായി അവതരിപ്പിച്ചു. റിയ ഷിബു, സിനിമയുടെ ഒരു വലിയ കരുതത് തന്നെയായിരുന്നു നിങ്ങളുടെ പ്രകടനം. അഖില്‍ സത്യന്‍ , നിങ്ങളുടെ എഴുത്തിന് ഇനിയും കൂടുതല്‍ കരുത്തുണ്ടാകട്ടെ. ചിത്രത്തിന്റെ മുഴുവന്‍ അണിയറപ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍ എന്നാണ് രാധിക എക്‌സില്‍ കുറിച്ചത്.
Loved loved #SarvamMaya ,Sarath and me laughed,smiled and got teary eyed for this heartwarming film @NivinOfficial u moulded so well into yr role @riyashibu_ what a strength to the film #Akhilsathyan more power to your writing💪👍to the team🙏🙏— Radikaa Sarathkumar (@realradikaa) February 1, 2026
2025 വര്‍ഷാവസാനം തിയറ്ററില്‍ എത്തി നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് ഹിറ്റായി മാറിയ ചിത്രമാണ് സര്‍വ്വം മായ. അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ഹൊറര്‍-കോമഡി ചിത്രം തിയറ്ററുകളിലെ വിജയത്തിന് പിന്നാലെ ജിയോ ഹോട്ട്‌സ്റ്റാറിലും മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.