Thursday, March 12, 2026 Last Updated 58 Min 50 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Feb 2026 11.33 PM

ഐ.സി.എല്‍. ഫിന്‍കോര്‍പ്പിന്റെ പുതിയ എന്‍.സി.ഡി. ഇഷ്യൂ ഇന്ന്‌

ചെന്നൈ: ഐ.സി.എല്‍. ഫിന്‍കോര്‍പ്പിന്റെ ഏറ്റവും പുതിയ സെക്യുവേര്‍ഡ്‌ റിഡീമബിള്‍ നോണ്‍-കണ്‍വെര്‍ട്ടിബിള്‍ ഡിബഞ്ചറുകളുടെ പബ്ലിക്‌ ഇഷ്യൂ ഇന്ന്‌ ആരംഭിക്കും. 12.25% വരെ യഥാര്‍ത്ഥ ആദായം വാഗ്‌ദാനം ചെയ്യുന്ന ഈ എന്‍.സി.ഡി. ഇഷ്യൂ, ഫ്‌ളക്‌സിബിള്‍ കാലാവധികള്‍ തേടുന്നവര്‍ക്ക്‌ ആകര്‍ഷകവും സുരക്ഷിതവുമായ ഒരു നിക്ഷേപ അവസരമാണ്‌. ംഗ്ലി
ഈ എന്‍.സി.ഡി. ഇഷ്യൂ 2026 ഫെബ്രുവരി 18 വരെ തുറന്നിരിക്കും. ഇതിന്‌ ഇഞകടകഘ ആആആ /ടഠഅആഘഋ റേറ്റിങ്‌ ലഭിച്ചിട്ടുണ്ട്‌. ഓരോ എന്‍.സി.ഡിയുടേയും മുഖവില 1,000 രൂപ ആണ്‌.
13, 24, 36, 60, 72 മാസങ്ങളിലായി പ്രതിമാസ, വാര്‍ഷിക, ക്യൂമുലേറ്റിവ്‌ പലിശ ഓപ്‌ഷനുകളും ഈ ഇഷ്യൂ വാഗ്‌ദാനം ചെയ്യുന്നു. പലിശ നിരക്കുകള്‍ 10.00% മുതല്‍ 12.25% വരെയാണ്‌. കുറഞ്ഞ അപേക്ഷാ തുക 10,000 രൂപ ആയതിനാല്‍ വലിയൊരു വിഭാഗം നിക്ഷേപകര്‍ക്ക്‌ ഇത്‌ എളുപ്പത്തില്‍ പ്രയോജനപ്പെടുത്താനാകും.
ഈ ഇഷ്യൂ വഴി സമാഹരിക്കുന്ന തുക, ഐ.സി.എല്‍. ഫിന്‍കോര്‍പ്പിന്റെ വളര്‍ച്ചാ സംരംഭങ്ങളെ പിന്തുണയ്‌ക്കുന്നതിനും ഇന്ത്യയിലുടനീളമുള്ള ഉപഭോക്‌താക്കള്‍ക്കും ഓഹരി ഉടമകള്‍ക്കും നല്‍കുന്ന സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനുംതന്ത്രപരമായി വിനിയോഗിക്കും. വിശ്വസനീയവും നൂതനവുംഉപഭോക്‌തൃ കേന്ദ്രീകൃതവുമായ സാമ്പത്തിക സേവനങ്ങള്‍ നല്‍കാനുള്ള ഐ.സി.എല്‍. ഫിന്‍കോര്‍പ്പിന്റെ പ്രതിബദ്ധതയെ ഇത്‌ അടിവരയിടുന്നു.
34 വര്‍ഷത്തെ പാരമ്പര്യമുള്ള ഐ.സി.എല്‍. ഫിന്‍കോര്‍പ്പ്‌, സി.എം.ഡി. അഡ്വ. കെ.ജി. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ സേവനം തുടരുന്നു.
കേരളം, തമിഴ്‌നാട്‌, ആന്ധ്രാപ്രദേശ്‌, തെലങ്കാന, കര്‍ണാടക, മഹാരാഷ്‌ട്ര, ഒഡീഷ, ഗുജറാത്ത്‌, പശ്‌ചിമ ബംഗാള്‍, ഗോവ, ഡല്‍ഹി എന്നിങ്ങനെ 11 സംസ്‌ഥാനങ്ങളിലേക്ക്‌ കമ്പനിയുടെ സാന്നിധ്യം വ്യാപിച്ചു കഴിഞ്ഞു. ഒരു അഖിലേന്ത്യാ സാന്നിധ്യംസ്‌ഥാപിക്കുന്നതിലേക്ക്‌ അതിവേഗം മുന്നേറുകയാണ്‌.
ഐ.സി.എല്‍. ഗ്രൂപ്പിന്റെ കീഴിലുള്ള, ബി.എസ്‌.ഇയില്‍ ലിസ്‌റ്റ്‌ ചെയ്‌ത എന്‍.ബി.എഫ്‌.സിയായ സേലം ഈറോഡ്‌ ഇന്‍വെസ്‌റ്റ്‌മെന്റ്‌സ്‌ ധനകാര്യമേഖലയിലെ ഗ്രൂപ്പിന്റെ സാന്നിധ്യം വര്‍ധിപ്പിക്കുന്നു.
ഗോള്‍ഡ്‌ ലോണുകള്‍, ഹയര്‍ പര്‍ച്ചേസ്‌ ലോണുകള്‍, ബിസിനസ്‌ ലോണുകള്‍, എന്നിവ ഉള്‍പ്പെടെയുള്ള സമഗ്രമായ സേവന പോര്‍ട്ട്‌ഫോളിയോ ഐ.സി.എല്‍. ഫിന്‍കോര്‍പ്പ്‌ വാഗ്‌ദാനം ചെയ്ുന്നു.
ട്രാവല്‍, ഫാഷന്‍, ഡയഗ്‌നോസ്‌റ്റിക്‌സ്‌, ചാരിറ്റബിള്‍ സംരംഭങ്ങള്‍ എന്നിങ്ങനെ വിവിധ മേഖലകളിലേക്കും ഐ.സി.എല്‍. ഗ്രൂപ്പ്‌ അതിന്റെ പ്രവര്‍ത്തനംവ്യാപിപ്പിച്ചിട്ടുണ്ട്‌.
സി.എം.ഡി. അഡ്വ. കെ.ജി. അനില്‍കുമാറിന്റെയും ഹോള്‍ടൈം ഡയറക്‌ടറും സി.ഇ.ഒയുമായ ഉമാദേവി അനില്‍കുമാറിന്റെയുംസംയുക്‌ത നേതൃത്വത്തില്‍, റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെമാനദണ്ഡങ്ങള്‍ പാലിച്ച്‌ ഐ.സി.എല്‍. ഫിന്‍കോര്‍പ്പ്‌ പ്രവര്‍ത്തിക്കുകയും ഉപഭോക്‌താക്കളുടെ ശാശ്വതമായ വിശ്വാസം നേടിയെടുക്കുകയും ചെയ്‌തിരിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്കായി: അടുത്തുള്ള ഐ.സി.എല്‍. ബ്രാഞ്ച്‌ സന്ദര്‍ശിക്കൂ. അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ്‌ ചെയ്യുന്നതിനായി: സന്ദര്‍ശിക്കുക:
ദ്ധ്യക്ഷദ്ധ്യഗ്നത്സണ്മ.്യഗ്നണ്ഡ. അന്വേഷണങ്ങള്‍ക്കായി: +91 85890 20137, +91 85890 20186

Ads by Google
Wednesday 04 Feb 2026 11.33 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW