Saturday, March 14, 2026 Last Updated 47 Min 32 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Feb 2026 11.31 PM

കേന്ദ്രബജറ്റ്‌ കേരള സമൂഹത്തെ നിരാശപ്പെടുത്തുന്നു: മുഖ്യമന്ത്രി

uploads/news/2026/02/823972/k7.jpg

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ കേരളത്തോടുള്ള അവഗണനയ്‌ക്കെതിരേ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. എയിംസിലും വിഴിഞ്ഞം വികസനത്തിലും അതിവേഗ റെയിലിലുമടക്കം കേന്ദ്ര അവഗണന എണ്ണിപ്പറഞ്ഞുകൊണ്ടാണ്‌ പ്രമേയം അവതരിപ്പിച്ചത്‌. കേരള സമൂഹത്തെ നിരാശപ്പെടുത്തുന്ന ബജറ്റാണെന്നും ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ഭൂമി കണ്ടെത്തിയിട്ടും കേരളത്തിന്‌ എയിംസ്‌ നല്‍കിയില്ലെന്നാണ്‌ പ്രമേയത്തിലെ വിമര്‍ശനം.
സംസ്‌ഥാനങ്ങളുടെ നില ഭദ്രമാകുമ്പോഴാണ്‌ രാജ്യത്തിനു തലയുയര്‍ത്തി നില്‍ക്കാനാവുക. കേരളത്തിന്റെ ന്യായമായ ആവശ്യങ്ങള്‍ക്കുപോലും കേന്ദ്രത്തിന്റെ പരിഗണന കിട്ടിയില്ല. ഇത്‌ ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണ്‌. കേരളത്തിന്റെ ന്യായമായ ആവശ്യങ്ങളോട്‌ വര്‍ഷങ്ങളായി കേന്ദ്രം അവഗണനയാണു കാണിക്കുന്നത്‌. കേരള സമൂഹത്തെ ബജറ്റ്‌ നിരാശപ്പെടുത്തുന്നു. രാജ്യത്തിന്റെ അന്തസ്സിനെ ലോകസമൂഹത്തിനു മുന്നില്‍ ഇടിച്ചുതാഴ്‌ത്തുന്നതാണു കേന്ദ്രത്തിന്റെ നടപടി. ലോകത്തിനു മുന്നില്‍ കേരളം അഭിമാനകരമായ നേട്ടങ്ങള്‍ കരസ്‌ഥമാക്കിയിട്ടുണ്ട്‌. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും വികസനം വേണം. പ്രദേശിക ഭേദങ്ങള്‍ക്കതീതമായ പരിഗണന നല്‍കണം. കേരളത്തിന്‌ എയിംസ്‌ നല്‍കുന്നതില്‍ കേന്ദ്രം മൗനം തുടരുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Ads by Google
Wednesday 04 Feb 2026 11.31 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW