-->
തിരുവനന്തപുരം: ൈപ്രവറ്റ് ബസുകളോട് മത്സരിക്കേണ്ടെന്നു കെ.എസ്.ആര്‍.ടി.സിക്ക് നിര്‍ദേശം നല്‍കിയെന്ന മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ വാക്കുകള്‍ സഭയില്‍ വച്ചുതന്നെ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍.
കെ.എസ്.ആര്‍.ടി.സി. നഷ്‌ടത്തില്‍ പോയതിന്റെ ഒരു കാരണം പരസ്യമാക്കാം എന്നു പറഞ്ഞായിരുന്നു മന്ത്രി ഗണേഷ് കുമാര്‍ പ്രസംഗം ആരംഭിച്ചത്. ൈപ്രവറ്റ് ബസിന്റെ മുന്നില്‍ കയറി ഓടുന്ന പതിവ് മുന്‍പ് കെ.എസ്.ആര്‍.ടി.സിക്കുണ്ടായിരുന്നു. എന്നാല്‍ പുതിയ ബസ് ഉപയോഗിക്കുന്ന ൈപ്രവറ്റുകാര്‍ പലപ്പോഴും മത്സരയോട്ടം നടത്തി. സുരക്ഷ കണക്കിലെടുത്ത് കെ.എസ്.ആര്‍.ടി.സി. ൈഡ്രവര്‍മാര്‍ ഇതിനു തയാറായില്ല.
താന്‍ മന്ത്രിയായി എത്തിയപ്പോള്‍ ൈപ്രവറ്റ് ബസുമായി മത്സരിക്കേണ്ട എന്ന നയം സ്വീകരിച്ചു. അവര്‍ ഒരു ബിസിനസാണ് നടത്തുന്നത്.
അവര്‍ ടാക്‌സ് അടയ്‌ക്കുന്നവരാണ്. അവര്‍ അത് നടത്തട്ടെ. ൈപ്രവറ്റുകാരുമായി മത്സരഓട്ടം വേണ്ട. പകരം കെ.എസ്.ആര്‍.ടി.സിക്ക് മാത്രമായുള്ള റൂട്ടുകളില്‍ പുതിയ ബസ് ഉപയോഗിച്ച് സര്‍വീസ് ആരംഭിച്ചു. ൈപ്രവറ്റ് ബസ് പോകാത്ത റൂട്ടുകളിലേക്ക് മാറി. ലോക്കല്‍ ബസുകളില്‍ ഇതിലൂടെ നല്ല കളക്‌ഷന്‍ ഉണ്ടായതായും മന്ത്രി പറഞ്ഞു. അനാവശ്യ മത്സരയോട്ടം വേണ്ടെന്ന് തീരുമാനിച്ചതിലൂടെയാണ് ഇതു സാധിച്ചതെന്നും മന്ത്രി പറഞ്ഞു.
പിന്നാലെ സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിയെ തിരുത്തി: ൈപ്രവറ്റ് ബസ് ഓടുന്ന സ്‌ഥലത്ത് കെ.എസ്.ആര്‍.ടി.സി ഓടാതിരിക്കുക, അതൊരു നയമായി മന്ത്രി പറയുന്നതുപോലെ തോന്നി. അങ്ങനെ വന്നാല്‍ വലിയ പ്രയാസങ്ങളുണ്ടാക്കും. അതൊഴിവാക്കണം.
കേരളത്തില്‍ ധാരാളം ൈപ്രവറ്റ് ബസുകള്‍ ഓടുന്ന റൂട്ടുകളില്‍ കെ.എസ്.ആര്‍.ടി.സി. ഓടുന്നുണ്ട്. ഇവിടെനിന്നെല്ലാം കെ.എസ്.ആര്‍.ടി.സിയെ പിന്‍വലിക്കാനാവില്ലെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി ഗതാഗത മന്ത്രിയെ തിരുത്തിയത്.
തുടര്‍ന്ന്, ൈപ്രവറ്റ് ബസുമായി അനാവശ്യ മത്സരമില്ലെന്നാണ് താന്‍ പറഞ്ഞതെന്നും എല്ലാ സ്‌ഥലത്തും മാറിക്കൊടുക്കും എന്നല്ലെന്നും മന്ത്രി വ്യക്‌തമാക്കി.
ൈപ്രവറ്റ് ബസുകളോടു മത്സരിച്ചാണ് കെ.എസ്.ആര്‍.ടി.സി. മുന്നേറുന്നത്. ബംഗളുരു റൂട്ടില്‍ ൈപ്രവറ്റ് ബസുകള്‍ നേടുന്നതിനെക്കാളും വരുമാനം കെ.എസ്.ആര്‍.ടി.സിക്കുണ്ട്. ഒരു കാരണവശാലും ൈപ്രവറ്റ് ബസുകള്‍ക്കായി മാറിക്കൊടുക്കലല്ല കെ.എസ്.ആര്‍.ടി.സിയുടെ നയമെന്നും മന്ത്രി പറഞ്ഞു.