Saturday, March 14, 2026 Last Updated 24 Min 58 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Feb 2026 11.30 PM

നെയ്യ്‌ വിതരണത്തിലെ ക്രമക്കേട്‌: ദേവസ്വം ജീവനക്കാരന്‍ അറസ്‌റ്റില്‍

uploads/news/2026/02/823965/k8.jpg

പത്തനംതിട്ട/തിരുവനന്തപുരം: ശബരിമലയിലെ ആടിയശിഷ്‌ടം നെയ്യ്‌ വിതരണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള ദേവസ്വം വിജിലന്‍സ്‌ കേസില്‍ ദേവസ്വം ബോര്‍ഡ്‌ ജീവനക്കാരന്‍ കെ.ആര്‍. സുനില്‍ കുമാര്‍ പോറ്റി അറസ്‌റ്റില്‍. ആടിയശിഷ്‌ടം നെയ്യ്‌ വിതരണത്തിന്റെ പ്രധാന ചുമതലക്കാരനായിരുന്നു. ചോദ്യം ചെയ്യലിനൊടുവില്‍ പത്തനംതിട്ട വിജിലന്‍സ്‌ ഓഫീസില്‍വച്ചാണ്‌ അറസ്‌റ്റ്‌ രേഖപ്പെടുത്തിയത്‌. ചാലിയേക്കര ഭദ്രകാളി ക്ഷേത്രത്തിലെ മുന്‍ ശാന്തിയാണ്‌ സുനില്‍ കുമാര്‍ പോറ്റി.
കേസില്‍ പതിമൂന്നാം പ്രതിയാണ്‌ സുനില്‍ കുമാര്‍. നെയ്യ്‌ പാക്കറ്റുകള്‍ വിതരണം ചെയ്യുന്ന നാല്‌ കൗണ്ടറുകളുടെയും പൂര്‍ണമായ മേല്‍നോട്ടച്ചുമതല ഇദ്ദേഹത്തിനായിരുന്നു. അസിസ്‌റ്റന്റ്‌ ദേവസ്വം കമ്മിഷണര്‍ ഉള്‍പ്പെടെ മൂന്ന്‌ ഉദ്യോഗസ്‌ഥരും 30 ജീവനക്കാരുമാണ്‌ പ്രതിപ്പട്ടികയിലുള്ളത്‌. കേസിലെ ആദ്യ അറസ്‌റ്റാണിത്‌.
നേരത്തെ നടന്ന ദേവസ്വം വിജിലന്‍സിന്റെ പരിശോധനയിലാണ്‌ ആടിയ ശിഷ്‌ടം നെയ്‌ വില്‍പ്പനയില്‍ വന്‍ ക്രമക്കേട്‌ നടന്നതായി കണ്ടെത്തിയത്‌. പ്രാഥമിക പരിശോധനയില്‍ 16,628 പായ്‌ക്കറ്റ്‌ നെയ്യ്‌ വിറ്റ പണം ദേവസ്വത്തിന്റെ അക്കൗണ്ടിലെത്തിയില്ലെന്നു കണ്ടെത്തി. 100 മില്ലി നെയ്യ്‌ പായ്‌ക്കറ്റ്‌ 100 രൂപയ്‌ക്കാണു ഭക്‌തര്‍ക്ക്‌ നല്‍കിയിരുന്നത്‌.
2025 നവംബര്‍ 17 മുതല്‍ ഡിസംബര്‍ 26 വരെയുള്ള കാലയളവില്‍, നെയ്‌ പായ്‌ക്ക്‌ ചെയ്യുന്ന കരാറുകാരന്‍, മൂന്ന്‌ ലക്ഷത്തി അമ്പത്തി രണ്ടായിരത്തി രണ്ട്‌ പാക്കറ്റ്‌ നെയ്യ്‌ വില്‍പ്പനക്കായി നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ 13, 679 പായ്‌്ക്കറ്റ്‌ വിറ്റതായി രേഖകളില്ല. ഇതിന്റെ വിലയായി ലഭിക്കേണ്ട 1,367,900 രൂപ ദേവസ്വം അക്കൗണ്ടില്‍ എത്തിയില്ല. നെയ്യ്‌ പാക്കറ്റുകള്‍ വില്‍പ്പന നടത്തി ലഭിച്ച മുഴുവന്‍ തുകയും ബോര്‍ഡില്‍ അടയ്‌ക്കാതെ സ്‌റ്റോക്ക്‌ കണക്കുകളില്‍ ക്രമക്കേട്‌ നടത്തി ജീവനക്കാര്‍ തുക തട്ടിയെടുത്തെന്നാണ്‌ വിജിലന്‍സ്‌ കണ്ടെത്തല്‍.
മൊത്തം 35 ലക്ഷത്തോളം രൂപയുടെ ക്രമക്കേട്‌ നടന്നതായാണ്‌ പ്രാഥമികമായി കണക്കാക്കുന്നത്‌. വരും ദിവസങ്ങളില്‍ കേസില്‍ കൂടുതല്‍ അറസ്‌റ്റുകള്‍ ഉണ്ടാവാനും സാധ്യതയുണ്ട്‌. അറസ്‌റ്റിലായ സുനില്‍ പോറ്റിയെ കൊല്ലം വിജിലന്‍സ്‌ കോടതിയില്‍ ഹാജരാക്കും.

Ads by Google
Wednesday 04 Feb 2026 11.30 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW