Saturday, March 14, 2026 Last Updated 29 Min 33 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Feb 2026 11.30 PM

ആറന്മുളയിലെ ആചാരലംഘനം: പ്രായശ്‌ചിത്ത സമൂഹ സദ്യ ഇന്ന്‌

ആറന്മുള: അഷ്‌ടമി രോഹിണി നാളില്‍ ഭഗവാനു നേദിക്കും മുന്‍പ്‌ മന്ത്രിമാര്‍ അടക്കമുള്ള അതിഥികള്‍ക്ക്‌ സദ്യ വിളമ്പിയതിലെ രണ്ടാംഘട്ട പ്രായശ്‌ചിത്തം ഇന്നു നടക്കും. തന്ത്രി തെക്കേടത്ത്‌ കുഴിക്കാട്ടില്ലത്ത്‌ പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട്‌ നിര്‍ദേശിച്ച പ്രാശ്‌ചിത്തത്തിന്റെ ഭാഗമായി ഇന്ന്‌ സദ്യ തയാറാക്കി വിളമ്പും. വിളിച്ചുചൊല്ലി പ്രായശ്‌ചിത്തവും എണ്ണാപ്പണ സമര്‍പ്പണവും കഴിഞ്ഞ ദിവസം നടന്നു. ഇന്ന്‌ ഒരു പറ അരിയുടെ നിവേദ്യവും ശ്രീകോവിലിലും 11 പറ അരിയുടെ സദ്യ ഒരുക്കി ഭക്‌തര്‍ക്കും നല്‍കും. സദ്യക്കായുള്ള ഒരുക്കങ്ങള്‍ ഇന്നലെ അടുപ്പില്‍ അഗ്‌നി പകര്‍ന്നതോടെ ആരംഭിച്ചു.

Ads by Google
Wednesday 04 Feb 2026 11.30 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW