-->
ആലപ്പുഴ: അരൂരില്‍ കോണ്‍ഗ്രസിന്റെ സ്‌ഥാനാര്‍ഥിയായി പരിഗണിക്കപ്പെടുന്നവരിലൊരാളായ മുന്‍ എം.എല്‍.എ. ഷാനിമോള്‍ ഉസ്‌മാനെതിരേ പോസ്‌റ്റര്‍. അരൂരില്‍ അരൂരുകാര്‍ യു.ഡി.എഫ്. സ്‌ഥാനാര്‍ഥിയാകട്ടെയെന്നും ലാഭം കൊയ്യാന്‍ പറന്നിറങ്ങുന്ന ദേശാടനപക്ഷികളെ സ്‌ഥാനാര്‍ഥിയായി വേണ്ടെന്നുമാണ് പോസ്‌റ്ററിലുള്ളത്. യൂത്ത് കോണ്‍ഗ്രസിന്റെ പേരില്‍ മണ്ഡലത്തില്‍ വിവിധയിടങ്ങളില്‍ ഇന്നലെ പോസ്‌റ്റര്‍ പ്രത്യക്ഷപ്പെട്ടു.
കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളും ഷാനിമോളുമായി തര്‍ക്കങ്ങള്‍ നിലനില്‍ക്കെയാണ് സംഭവം. കായംകുളത്ത് കെ. മുരളീധരനെ മത്സരിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചും പോസ്‌റ്ററുകള്‍ ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് അരൂരും പോസ്‌റ്റര്‍ വിവാദം.