Saturday, March 14, 2026 Last Updated 25 Min 47 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Feb 2026 11.30 PM

സമ്പത്ത്‌ കസ്‌റ്റഡി മരണക്കേസ്‌: ജൂണ്‍ ഒന്നിന്‌ വിചാരണ തുടങ്ങും

കൊച്ചി: പാലക്കാട്ടെ പുത്തൂര്‍ ഷീല വധക്കേസിലെ മുഖ്യപ്രതി സമ്പത്ത്‌ കസ്‌റ്റഡിയില്‍ മരിക്കാനിടയായ സംഭവവുമായി ബന്ധപ്പെട്ട കേസില്‍ വിചാരണ നടപടികള്‍ ജൂണ്‍ ഒന്നിന്‌ ആരംഭിക്കും. എറണാകുളം സി.ബി.ഐ. പ്രത്യേക കോടതിയിലാകും വിചാരണ നടക്കുക.
ഒരു ഡിവൈ.എസ്‌.പി, രണ്ട്‌ എസ്‌.ഐമാര്‍, ഒരു കോണ്‍സ്‌റ്റബിള്‍, ഒരു കരാറുകാരന്‍ എന്നിവരെ പ്രതികളാക്കി സി.ബി.ഐ. കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഐ.പി.എസ്‌. ഉദ്യോഗസ്‌ഥരെ പ്രതിസ്‌ഥാനത്തുനിന്ന്‌ ഒഴിവാക്കിയ സി.ബി.ഐ. നടപടിക്കെതിരേ സമ്പത്തിന്റെ സഹോദരന്‍ മുരുകേശന്‍ നല്‍കിയ ഹര്‍ജി കോടതി തള്ളിയിരുന്നു. ഐ.പി.എസ്‌. ഉദ്യോഗസ്‌ഥരെ അറസ്‌റ്റ്‌ ചെയ്യാന്‍ സി.ബി.ഐ. വാറന്റ്‌ വാങ്ങിയിരുന്നെങ്കിലും വാറന്റ്‌ മടക്കിനല്‍കി ഐ.പി.എസ്‌. ഉദ്യോഗസ്‌ഥരെ ഒഴിവാക്കി ആയിരുന്നു കുറ്റപത്രം സമര്‍പ്പിച്ചത്‌. ഉദ്യോഗസ്‌ഥരെ പ്രതിപ്പട്ടികയില്‍നിന്ന്‌ ഒഴിവാക്കുന്ന കാര്യത്തില്‍ സി.ബി.ഐയില്‍ തര്‍ക്കമുണ്ടായി എന്നും ആരോപണമുയര്‍ന്നിരുന്നു.
ഉദ്യോഗസ്‌ഥരുടെ മൊബൈല്‍ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍മാത്രം ആധാരമാക്കി ഇവരുടെ സ്‌ഥാനം നിര്‍ണയിക്കുന്നതിലെ അശാസ്‌ത്രീയതയാണു സമ്പത്തിന്റെ സഹോദരന്‍ മുരുകേശന്‍ ചൂണ്ടിക്കാട്ടുന്നത്‌. ഒന്നിലധികം മൊബൈല്‍ കമ്പനികളുടെ ഫോണുകള്‍ ഉപയോഗിക്കുന്നവരുടെ കാര്യത്തില്‍ ഏതെങ്കിലും ഒരു ഫോണിന്റെ രേഖകളെമാത്രം ആധാരമാക്കുന്നതു വസ്‌തുതാപരമാവില്ലെന്നും സഹോദരന്‍ വാദിക്കുന്നു. എന്നാല്‍, കോടതി ഈ വാദങ്ങളെല്ലാം തള്ളിക്കൊണ്ടായിരുന്നു കുറ്റപത്രം ഫയലില്‍ സ്വീകരിച്ചത്‌.

Ads by Google
Wednesday 04 Feb 2026 11.30 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW