Friday, March 13, 2026 Last Updated 1 Min 18 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Feb 2026 11.30 PM

വിശ്വാസത്തെ ശക്‌തിപ്പെടുത്തേണ്ടത്‌ ആന്തരിക മൂല്യങ്ങളിലൂടെ: ഡോ. മുഹമ്മദ്‌ അബ്‌ദു ദാഇം അല്‍ ജുന്‍ദി

കുണിയ (കാസര്‍ഗോഡ്‌): ആന്തരിക മൂല്യങ്ങളിലൂടെയാണു വിശ്വാസത്തെ ശക്‌തിപ്പെടുത്തേണ്ടതെന്നു കെയ്‌റോയിലെ ഇസ്ലാമിക്‌ റിസര്‍ച്ച്‌ അസംബ്ലി സെക്രട്ടറി ജനറല്‍ ഡോ. മുഹമ്മദ്‌ അബ്‌ദു ദാഇം അല്‍ ജുന്‍ദി. കുണിയ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ സമസ്‌ത കേരള ജംഇയ്ത്തുല്‍ ഉലമാ നൂറാം വാര്‍ഷിക രാജ്യാന്തര മഹാസമ്മേളനത്തിന്റെ ഉദ്‌ഘാടന സമ്മേളനത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മതചിന്തയും പ്രവാചക സ്‌നേഹവും മികച്ച വ്യക്‌തിത്വങ്ങളെ ലോകത്തിനു സംഭാവന ചെയ്ുന്നുവെന്നും അദ്ദേഹം പറഞ്ഞു. സമസ്‌ത പ്രസിഡന്റ്‌ മുഹമ്മദ്‌ ജിഫ്‌രി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം പാണക്കാട്‌ സ്വാദിഖലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. സമസ്‌തയുടെ നിലനില്‍പ്പ്‌ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും വരുന്ന തലമുറയ്‌ക്ക്‌ ഈ പ്രസ്‌ഥാനത്തെ കാത്തുവയ്‌ക്കണമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
മാനുഷിക ഐക്യത്തിനും സാമൂഹിക ഭദ്രതയ്‌ക്കും സമസ്‌തയുടെ നിലനില്‍പ്പ്‌ അനിവാര്യമാണെന്നു മുഹമ്മദ്‌ ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. ഇക്കാര്യത്തിനാണ്‌ സമസ്‌ത കേരള ജംഇയ്ത്തുല്‍ ഉലമാ ഊന്നല്‍നല്‍കുന്നതെന്നും അദ്ദേഹം വ്യക്‌തമാക്കി.
ട്രഷറര്‍ കൊയേ്ാട്‌ ഉമര്‍ മുസ്‌ലിയാര്‍ ആമുഖപ്രഭാഷണം നടത്തി. പാണക്കാട്‌ സയ്ിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍ ശതാബ്‌ദി സ്‌മാരക ഗ്രന്ഥത്തിന്റെ പ്രകാശനം ഇബ്‌റാഹീം അഹ്‌മദ്‌ അലി ഹാജി കുണിയയ്‌ക്കു നല്‍കി നിര്‍വഹിച്ചു. നൂറാം വാര്‍ഷികോപഹാരമായി സമര്‍പ്പിക്കുന്ന നൂറു പുസ്‌തകങ്ങളുടെ സമര്‍പ്പണം സി.എച്ച്‌. കുഞ്ഞമ്പു എം.എല്‍.എയും സപ്ലിമെന്റ്‌ പ്രകാശനം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയും നിര്‍വഹിച്ചു.
എം.ടി. അബ്‌ദുള്ള മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. കെ. ഹൈദര്‍ ഫൈസി പനങ്ങാങ്ങര, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി, ബി.കെ. അബ്‌ദുള്‍ ഖാദിര്‍ ഖാസിമി ബംബ്രാണ, അബ്‌ദുള്ള ഫൈസി ചെങ്കള, സമസ്‌ത സെക്രട്ടറി കെ. ഉമര്‍ ഫൈസി മുക്കം എന്നിവര്‍ പ്രസംഗി

Ads by Google
Wednesday 04 Feb 2026 11.30 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW