Saturday, March 14, 2026 Last Updated 24 Min 56 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Feb 2026 11.30 PM

എന്‍.എസ്‌.എസ്‌.-എസ്‌.എന്‍.ഡി.പി. യോഗം ഐക്യത്തിനായി ശ്രമം തുടരും: തുഷാര്‍

ചേര്‍ത്തല: എന്‍.എസ്‌.എസ്‌- എസ്‌.എന്‍.ഡി.പി. യോഗം ഐക്യം അടഞ്ഞ അധ്യായമല്ലെന്നും ഐക്യത്തിനായി ശ്രമങ്ങള്‍ തുടരുമെന്നും എസ്‌.എന്‍.ഡി.പി യോഗം വൈസ്‌ പ്രസിഡന്റും ബി.ഡി.ജെ.എസ്‌. സംസ്‌ഥാന പ്രസിഡന്റുമായ തുഷാര്‍ വെള്ളാപ്പള്ളി. ബി.ഡി.ജെ.എസ്‌. സംസ്‌ഥാന നേതൃ യോഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐക്യത്തിന്‌ ഇനിയും സാധ്യതയുണ്ട്‌. എസ്‌.എന്‍.ഡി.പി. യോഗം ചര്‍ച്ചകള്‍ തുടരും. എന്‍.എസ്‌.എസ്‌. ജനറല്‍ സെക്രട്ടറിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. എന്റെ പിതാവിനെപ്പോലെ ബഹുമാനിക്കുന്നയാളാണ്‌ ജി. സുകുമാരന്‍ നായര്‍. മറ്റു സമുദായ സംഘടനകളുമായുള്ള ചര്‍ച്ചയുടെയും സഹകരണത്തിന്റെയും കാര്യത്തില്‍ രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ തീരുമാനമുണ്ടാകും. ബി.ഡി.ജെ.എസ്‌. കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകളൊന്നും വിട്ടു നല്‍കുകയോ വെച്ചുമാറുകയോ ഇല്ല. ഒരാഴ്‌ചയ്‌ക്കുള്ളില്‍ പാര്‍ട്ടിയുടെ സീറ്റ്‌ നിര്‍ണയം പൂര്‍ത്തിയാക്കി സ്‌ഥാനാര്‍ഥികളെ നിശ്‌ചയിക്കും. കേന്ദ്ര ബജറ്റില്‍ കേരളത്തെ തഴഞ്ഞെന്ന വാദം ശരിയല്ല. മുമ്പത്തേക്കാള്‍ കൂടുതല്‍ പണം ലഭിച്ചു. എയിംസ്‌ തരുന്നതില്‍ കേന്ദ്രത്തിന്‌ ബുദ്ധിമുട്ടുമില്ല. നിബന്ധനകള്‍ പൂര്‍ത്തിയാക്കാകാതെ നല്‍കാനാകില്ല. സ്‌ഥലം നല്‍കിയാല്‍ പറയുന്ന സമയത്തിനുള്ളില്‍ എയിംസ്‌ തരും.
ഇ. ശ്രീധരന്റെ പ്ര?ജക്‌ട്‌ സ്വന്തം കാര്യം മാത്രമാണ്‌. ഇതില്‍ കേന്ദ്രത്തിനു ബന്ധമില്ല.- തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

ഐക്യനീക്കം അടഞ്ഞ അധ്യായം: ജി. സുകുമാരന്‍ നായര്‍
ചങ്ങനാശേരി: എന്‍.എസ്‌.എസ്‌.-എസ്‌.എന്‍.ഡി.പി. യോഗം ഐക്യനീക്കം അടഞ്ഞ അധ്യായമെന്ന്‌ എന്‍.എസ്‌.എസ്‌. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ഐക്യവുമായി മുന്നോട്ടു പോകേണ്ടെന്ന എന്‍.എസ്‌.എസ്‌. ഡയറക്‌ടര്‍ ബോര്‍ഡ്‌ തീരുമാനത്തിനു ശേഷം തുഷാര്‍ വെള്ളാപ്പള്ളി വിളിച്ചിരുന്നെന്നും കൂടുതല്‍ പ്രതികരണത്തിനില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. എന്‍.എസ്‌.എസ്‌.- എസ്‌.എന്‍.ഡി.പി. യോഗം ഐക്യത്തിനായി ശ്രമം തുടരുമെന്ന തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രസ്‌താവനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Ads by Google
Wednesday 04 Feb 2026 11.30 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW