Saturday, March 14, 2026 Last Updated 20 Min 15 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Feb 2026 11.30 PM

നെല്ലിന്റെ ഉത്‌പാദന ക്ഷമത ഹെക്‌ടറിന്‌ 4.5 ടണ്ണായി: മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ നെല്ലിന്റെ ഉത്‌പാദന ക്ഷമത ഹെക്‌ടറിന്‌ 4.5 ടണ്ണായി ഉയര്‍ന്നതായി മന്ത്രി പി. പ്രസാദ്‌ നിയമസഭയെ അറിയിച്ചു. സംസ്‌ഥാന സാമ്പത്തിക സ്‌ഥിതിവിവര വകുപ്പിന്റെ റിപ്പോര്‍ട്ട്‌ പ്രകാരം 2024-25 വര്‍ഷം നെല്ലിന്റെ ഉത്‌പാദന ക്ഷമത ഹെക്‌ടറിന്‌ 4.575 ടണ്ണിലെത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്‌തമാക്കി. ഈ കാലയളവില്‍ അരിയുടെ അടിസ്‌ഥാനത്തിലുള്ള കണക്കുപ്രകാരം ഉത്‌പാദന ക്ഷമത 3006 കിലോ ഗ്രാം / ഹെക്‌ടര്‍ ആണ്‌. ദേശീയ ശരാശരി 2899 കി . ഗ്രാം / ഹെക്‌ടര്‍ ആയിരിക്കേയാണ്‌ കേരളത്തിന്‌ ഉയര്‍ന്ന നേട്ടം കൈവരിക്കുവാന്‍ സാധ്യമായത്‌. ഉത്‌പദനത്തിന്റെ വിവിധ ഘട്ടങ്ങളില്‍ നെല്‍കര്‍ഷകര്‍ക്ക്‌ ആവശ്യമായ മുഴുവന്‍ പിന്തുണയും നല്‍കിക്കൊണ്ടാണ്‌ സര്‍ക്കാര്‍ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്‌.
കഴിഞ്ഞ നാലര വര്‍ഷത്തിനിടെ നെല്‍കൃഷി വികസന പദ്ധതിക്ക്‌ കീഴില്‍ ഉത്‌പാദനോപാധികള്‍ക്കായി മാത്രം 297.23 കോടി രൂപയാണ്‌ ചെലവഴിച്ചത്‌. പുറമെ മേഖലയിലെ അടിസ്‌ഥാന സൗകര്യ വികസനത്തിനായി റീ ബില്‍ഡ്‌ കേരളാ ഇന്‍ഷ്യേറ്റീവ്‌ പദ്ധതി, ആര്‍.ഐ.ഡി.എഫ്‌. പദ്ധതി എന്നിവ വഴി 666.61 കോടി രൂപയുടെ അടിസ്‌ഥാന വികസനപ്രവര്‍ത്തനങ്ങളാണ്‌ നടന്നുവരുന്നതെന്നും മന്ത്രി വിശദീകരിച്ചു.
ഉത്‌പാദിപ്പിക്കുന്ന നെല്ല്‌ പൂര്‍ണമായും സര്‍ക്കാര്‍ തലത്തില്‍ ഉയര്‍ന്ന വില നല്‍കി സര്‍ക്കാര്‍ സംഭരിക്കുന്നുണ്ട്‌. അടിസ്‌ഥാന വിലയും സംസ്‌ഥാന പ്രോത്സാഹന ബോണസും ചേര്‍ത്ത്‌ കിലോ 30 രൂപ വില നല്‍കിയാണ്‌ കര്‍ഷകരില്‍നിന്ന്‌ നെല്ല്‌ സംഭരിക്കുന്നത്‌.

Ads by Google
Wednesday 04 Feb 2026 11.30 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW