Friday, March 13, 2026 Last Updated 32 Min 25 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Feb 2026 11.30 PM

ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിയുടെ ജാമ്യഹര്‍ജിയില്‍ വിധി ഇന്ന്‌

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്‌ണന്‍ പോറ്റി കട്ടിളപ്പാളി കേസില്‍ നല്‍കിയ ജാമ്യഹര്‍ജിയില്‍ കൊല്ലം വിജിലന്‍സ്‌ കോടതിയില്‍ വാദം പൂര്‍ത്തിയായി. ഇന്ന്‌ വിധി പറയും.
കുറ്റപത്രം നല്‍കാന്‍ വൈകിയതിനാല്‍ രണ്ടാം കേസിലും സ്വാഭാവിക ജാമ്യം ലഭിക്കാനാണ്‌ സാധ്യത. ദ്വാരപാലക പാളി കേസില്‍ നേരത്തെ ജാമ്യം ലഭിച്ച പോറ്റി കട്ടിളപ്പാളി കേസില്‍ 90 ദിവസത്തെ ജയില്‍വാസത്തിനു പിന്നാലെയാണ്‌ സ്വാഭാവിക ജാമ്യത്തിനായി കോടതിയെ സമീപിച്ചത്‌.
ജാമ്യം നേടി പുറത്തിറങ്ങിയാല്‍ ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിയെ പൂട്ടാനായി ഇ.ഡിയും തയാറെടുക്കുകയാണ്‌. ജാമ്യം ലഭിച്ചാലുടന്‍ ചോദ്യം ചെയ്യലിനായി സമന്‍സ്‌ നല്‍കാനാണ്‌ തീരുമാനം.
കേസിലെ മറ്റൊരു പ്രതി മുരാരി ബാബുവിനെ കഴിഞ്ഞ ദിവസം ഇ.ഡി. മണിക്കൂറുകളോളം ചോദ്യം ചെയ്‌തിരുന്നു. 2019 മുതലുള്ള മുരാരി ബാബുവിന്റെ സാമ്പത്തിക ഇടപാടുകളാണ്‌ ഇ.ഡി. അന്വേഷിക്കുന്നത്‌.
മുന്‍ തിരുവാഭരണ കമ്മിഷണര്‍ കെ.എസ്‌. ബൈജു അടക്കമുള്ള മറ്റു പ്രതികളും സ്വാഭാവിക ജാമ്യത്തിനായി കോടതിയെ സമീപിച്ചു.

Ads by Google
Wednesday 04 Feb 2026 11.30 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW