Friday, March 13, 2026 Last Updated 12 Min 9 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Feb 2026 02.23 PM

ഫോർത്ത് ഫ്ലോർ (fourth floor ) : ഫെബ്രുവരി ഇരുപത്തി ഏഴിന്

uploads/news/2026/02/823891/fourth-play.jpg

സൈക്കോളജി ത്രില്ലർ ജോണറിൽ, അവതരിപ്പിക്കുന്ന ചിത്രമാണ് ഫോർത്ത് ഫ്ലോർ (fourth floor )തമിഴിലും, മലയാളത്തിലുമായി ഒരുക്കുന്ന ഈ ചിത്രം
എൽ.ആർ. സുന്ദര പാണ്ഡ്യൻ സംവിധാനം ചെയ്യുന്നു. മനോ ക്രിയേഷൻസിൻ്റെ ബാനറിൽ, എ രാജയാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ഫെബ്രുവരി ഇരുപത്തിയേഴിന് ഈ ചിത്രം വേൾഡ് വൈഡായി പ്രദർശനത്തിനെത്തുന്നു. സാസ്വികയെ തമിഴിൽ ആദ്യമായി അവതരിപ്പിച്ച വൈഗ , സത്യരാജ്, അജ്മൽ അമീർ, പൂർണ്ണിമ ഭാഗ്യരാജ്, ശ്രീമാൻ, വൈജി മഹേന്ദ്ര എന്നിവരഭിനയിച്ച ദീർഘദർശി എന്നീ ചിത്രങ്ങൾ ഒരുക്കിയ സുന്ദരപാണ്ഡ്യൻ്റെ മൂന്നാമത്തെ ചിത്രമാണിത്. രക്തച്ചുഴി, നയൻതാര നായികയായ ,മായ തുടങ്ങി നിരവധി ചിത്രങ്ങളിൽ നായകനായ ആരി അർജുനാണ് നായിക. ബിഗ് ബോസ് തമിഴ് പതിപ്പിലെ വിന്നർ കൂടിയാണ് ആരി അർജുൻ, ദീപ്ഷിക, തലൈവാസൽ വിജയ്, പവിത്ര. സുബ്രഹ്മണ്യ ശിവ , ആദിത്യ കതിർ എന്നിവരും പ്രധാന താരങ്ങളാണ്.

ഏതു ഭാഷക്കും അനുയോജ്യമായ രീതിയിലുള്ള ഒരു പ്രമേയമാണ് ഈ ചിത്രത്തിൻ്റേത്. ഒരു ഫ്ളാറ്റിൽ നടക്കുന്നതാണ് ഈ ചിത്രത്തിൻ്റെ കഥ..
ഒരു വ്യക്തിയുടെ യഥാർത്ഥ ജീവിതവും, ഡ്രീമും കോർത്തിണക്കിയുള്ള സൈക്കോളജിക്കൽ ത്രില്ലർ, ആറു മരണങ്ങളും അതിൻ്റെ പിന്നിലെ ദുരൂഹതകളുടെ ചുരുളുകൾ നിവർത്തുന്നതും ചിത്രത്തിൻ്റെ കഥാഗതിയിലെ പ്രധാന വിഷയമാണ്. തുടക്കം മുതൽ പ്രേക്ഷകനെ ഉദ്വേഗത്തിൻ്റെ മുൾമുനയിൽ നിർത്തിക്കൊണ്ടുള്ള ക്രൈം ത്രില്ലർ എന്നു കൂടി ചിത്രത്തെ വിശേഷിപ്പിക്കാം.

സംഗീതം - ധരൻ കുമാർ.
ഛായാഗ്രഹണം - ജെ. ലഷ്മൺ.
എഡിറ്റിംഗ് - റാം സുദർശനൻ.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - സൂര്യപ്രകാശ്.
വാഴൂർ ജോസ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW