-->
ചെന്നൈ: റോഡില്‍ നിന്ന് കിട്ടിയ 45 പവന്‍ ഉടമയ്ക്ക് നല്‍കിയ ശുചീകരണ തൊഴിലാളിക്ക് സ്വര്‍ണ്ണമാല സമ്മാനിച്ച് നടന്‍ രജനീകാന്ത്. ചെന്നൈയിലെ തന്റെ വസതിയിലേക്ക് വിളിച്ച് വരുത്തിയാണ് പത്മയെ താരം അഭിനന്ദിച്ചത്. രണ്ട് പവന്‍ സ്വണമാലയും നടന്‍ സമ്മാനമായി നല്‍കി. പത്മയുടെ ജീവിതം സമൂഹത്തിന് ഒരു വലിയ പാഠമാണെന്നും ഇന്നത്തെ തിരക്കുപിടിച്ച ലോകത്തും മനുഷ്യത്വം നിലനില്‍ക്കുന്നു എന്നതിന്റെ തെളിവാണെന്നും നടന്‍ രജനീകാന്ത് പറഞ്ഞു.
കഴിഞ്ഞ ജനുവരി 11-ന് ആയിരുന്നു ചെന്നൈയിലെ ടി. നഗര്‍ പ്രദേശത്ത് റോഡ് വൃത്തിയാക്കുന്നതിനിടെയാണ് പത്മക്ക് ബാഗ് ലഭിച്ചത്. പരിശോധിച്ചപ്പോള്‍ 45 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ലഭിച്ചു. ഒട്ടും വൈകാതെ തന്നെ പത്മ പോലീസിനെ വിവരമറിയിക്കുയും അടുത്തുളള പോണ്ടി ബസാര്‍ പോലീസ് സ്റ്റേഷനില്‍ സ്വര്‍ണം അടങ്ങിയ ബാഗ് ഏല്‍പ്പിക്കുകയും ചെയ്തു. പോലീസ് സ്വര്‍ണം ഉടമയ്ക്ക് കൈമാറി.