Sunday, March 15, 2026 Last Updated 10 Min 41 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Feb 2026 10.23 AM

ഒരു ചിത്രവും ഏഴ് ആക്ഷൻ കോറിയോ ഗ്രാഫേഴ്സും

uploads/news/2026/02/823813/shaji-kailas.jpg

സിനിമയുടെ വാണിജ്യ ഘടകത്തെ ഏറെ സഹായിക്കുന്ന ഘടകമാണ് ആക്ഷൻ . മികച്ച ആക്ഷനു കൾ പ്രേക്ഷകർക്ക് എന്നും കൗതുകവും. ആവേശവും പകരുന്നു. ആക്ഷൻ സിനിമകൾ ഒരുക്കുവാൻ സമർത്ഥരായ നിരവധി സംവിധായകരും നമുക്കുണ്ട്. അക്കൂട്ടത്തിൽ പ്രധാനിയാണ് ഷാജി കൈലാസ്.
മലയാളത്തിലെ മുൻ നിരതാരങ്ങളെ അണിനിരത്തി നിരവധി മികച്ച ആക്ഷൻ ത്രില്ലർ സിനിമകൾ ഒരുക്കി പ്രേക്ഷകരുടെ ഇടയിൽ ഏറെ സ്വാധീനം നേടിയ സംവിധായകനാണ് ഷാജി കൈലാസ്. ഷാജി കൈലാസ് ഒരുക്കുന്ന പുതിയ ചിത്രമാണ് വരവ്.

ജോജു ജോർജിനെ നായകനാക്കി ഏ.കെ. സാജൻ്റെ തിരക്കഥയിൽ ഒരുക്കുന്ന ഈ ചിത്രവും ആക്ഷൻ ത്രില്ലർ തന്നെയാണ്. പ്ലാൻ്റർ മാർക്കിടയിലെ കിടമത്സരങ്ങളുടെ കഥ പറയുന്ന ഈ ചിത്രത്തിൽ അര ഡസനി ലേറെ ആക്ഷനുകളാണുള്ളത്. 'ആക്ഷന് ഏറെ പ്രാധാന്യം നൽകുന്ന ഈ ചിത്രത്തിലെ ഓരോ ആക്ഷനുകളും . ഒരുക്കുന്നത് വ്യത്യസ്ഥരായ കോറിയോ ഗ്രാഫേഴ്മ്പാണ്. സ്റ്റണ്ട് സെൽവ,, ഫീനിക്സ് പ്രഭു, രാജശേഖരൻ, മാഫിയാ ശശി, കലൈ കിംഗ്സ്റ്റൺ. തപസ്സി, ജാക്കി ജാൻസൺ എന്നിങ്ങനെ ഏഴു ആക്ഷൻ കോറിയാ ഗ്രാഫേഴ്സ് ആണ് ഈ ചിത്രത്തിനു വേണ്ടി ആക്ഷൻ ഒരുക്കിയിരിക്കുന്നത്. ഇനിയും രണ്ടു പേർ കൂടി ഈ ചിത്രത്തിനു വേണ്ടി പങ്കെടുക്കുന്നുണ്ടന്ന് അണിയറ പ്രവര്ത്തകര് വ്യക്തമാക്കി.
വലിയ താരനിരയുടെ അകമ്പടിയോടെ .വലിയ മുതൽ മുടക്കിൽ ഒരുക്കുന്ന ഈ ചിത്രം ഓൾഗ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസിറെജി നിർമ്മിക്കുന്നു.കോ - പ്രൊഡ്യൂസർ - ജോമി ജോസഫ്, മുരളി ഗോപി, അർജുൻ അശോകൻ, വിൻസി അലോഷ്യസ്,വാണി വിശ്ശവനാഥ്. ബാബുരാജ്,ബൈജു സന്തോഷ്, ദീപക് പറമ്പോൾ, ബിജു പപ്പൻ, സാനിയ ഇയ്യപ്പൻ, ശ്രീജിത്ത് രവി അഭിമന്യു ഷമ്മി തിലകൻ,, കോട്ടയം രമേഷ്, അസീസ് നെടുമങ്ങാട്, ബോബി കുര്യൻ, അശ്വിൻ കുമാർ, ബാലാജി ശർമ്മ, ചാലി പാലാ,രാധികാ രാധാകൃഷ്ണൻ എന്നിവരും പ്രധാന താരങ്ങളാണ്.
ഇവർക്കൊപ്പം മുൻനായിക സുകന്യയും സുപ്രധാനമായ വേഷത്തിൽ അഭിനയിക്കുന്നു.

ഛായാഗ്രഹണം - എസ്. ശരവണൻ.
എഡിറ്റിംഗ്- ഷമീർ മുഹമ്മദ്.
കലാസംവിധാനം- സാബു റാം.
മേക്കപ്പ് സജി കാട്ടാക്കട.
കോസ്റ്റ്യും ഡിസൈൻ- സമീരസനിഷ്.
സ്റ്റിൽസ് - ഹരി തിരുമല.
ചീഫ് അസസിയേറ്റ് ഡയറക്ടർ-സ്യമന്തക്പ്രദീപ്.
പ്രൊഡക്ഷൻ മാനേജേർസ് - ശിവൻ പൂജപ്പുര, അനിൽ അൻഷാദ്.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് പ്രതാപൻ കല്ലിയൂർ.
പ്രൊഡക്ഷൻ കൺട്രോളർ - വിനോദ് മംഗലത്ത്.
മൂന്നാർ,കാന്തല്ലൂർ, തേനി,മുണ്ടക്കയം, കോട്ടയം എന്നിവിടങ്ങളിലായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.

വാഴൂർജോസ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW