Friday, March 13, 2026 Last Updated 5 Min 14 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Feb 2026 11.37 PM

മധു വധക്കേസ്‌:ഹൈക്കോടതിയില്‍ അപ്പീല്‍ വാദം തുടങ്ങി

കൊച്ചി: അട്ടപ്പാടി മധു വധക്കേസില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ വാദം തുടങ്ങി.
ജസ്‌റ്റിസുമാരായ രാജാവിജയരാഘവന്‍, കെ.വി. ജയകുമാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ചിലാണ്‌ വാദം. പ്രതികളുടെ അപ്പീലുകളും സംസ്‌ഥാന സര്‍ക്കാരിന്റെ അപ്പീലും മരണപ്പെട്ട മധുവിന്റെ അമ്മ സമര്‍പ്പിച്ച അപ്പീലുകളും ഒന്നിച്ചാണ്‌ ഡിവിഷന്‍ ബെഞ്ച്‌ പരിഗണിക്കുന്നത്‌.
നരഹത്യക്കുമാത്രമാണ്‌ നിലവില്‍ ഏഴു വര്‍ഷം ശിക്ഷ വിധിച്ചിട്ടുള്ളത്‌, കൊലപാതകത്തിനു പ്രതികളെ ശിക്ഷിക്കുന്നതില്‍ കീഴ്‌ക്കോടതിക്കു പിഴവുപറ്റി, എസ്‌.സി/എസ്‌.ടി. നിയമം വേണ്ട രീതിയില്‍ പരിഗണിച്ചില്ല തുടങ്ങിയ കാര്യങ്ങളാണ്‌ അപ്പീലില്‍ ചോദ്യം ചെയ്യുന്നത്‌.
പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ അഡ്വ.പി.വി. ജീവേഷും മധുവിന്റെ അമ്മയ്‌ക്കുവേണ്ടി അഡ്വ. രാജേഷ്‌ എം. മേനോന്‍, അഡ്വ. സി.കെ. രാധാകൃഷ്‌ണന്‍ തുടങ്ങിയവരും ഹാജരായി.

Ads by Google
Tuesday 03 Feb 2026 11.37 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW