Friday, March 13, 2026 Last Updated 35 Min 58 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Feb 2026 11.37 PM

വയനാട്‌ തുരങ്കപാത നിര്‍മാണം പുരോഗമിക്കുന്നു

തിരുവനന്തപുരം: ആനക്കാം പൊയില്‍കള്ളാടിമേപ്പാടി തുരങ്കപാതയുടെ നിര്‍മാണം ഇരുഭാഗത്തും പുരോഗമിക്കുകയാണെന്ന്‌ പൊതുമരാമത്ത്‌ മന്ത്രി പി.എ മുഹമ്മദ്‌ റിയാസ്‌ നിയമസഭയെ അറിയിച്ചു. പദ്ധതിക്കായി കിഫ്‌ബി പദ്ധതിയില്‍ 2134.5 കോടി രൂപ അനുവദിച്ചിട്ടുണ്ട്‌. ആനക്കാം പൊയില്‍ ഭാഗത്തെ (തെക്ക്‌ കവാടം) ഖനന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു വരികയാണെന്നും മന്ത്രി വിശദീകരിച്ചു. ടി.പി രാമകൃഷ്‌ണന്‍, ടി.എ റഹീം, ടി.ഐ മധുസൂദനന്‍, കെ.എം സച്ചിന്‍ദേവ്‌ എന്നിവരുടെ ചോദ്യങ്ങള്‍ക്ക്‌ മറുപടി പറയുകയായിരുന്നു മന്ത്രി.
തിരുവനന്തപുരം: സംസ്‌ഥാനത്തെ റോഡുകളുടെ അടിയന്തര അറ്റകുറ്റപ്പണികള്‍ക്കായുള്ള പി.ഡബ്ല്യു.ഡി. ഫോര്‍ യു' ആപ്പ്‌ മുഖേന നാളിതുവരെ 35,581 പരാതികള്‍ ലഭിച്ചതായി മന്ത്രി മുഹമ്മദ്‌ റിയാസ്‌ നിയമസഭയില്‍ അറിയിച്ചു. പരാതികളില്‍ 31,459 എണ്ണത്തില്‍ നടപടികള്‍ പരാതിക്കാരെ അറിയിച്ചുകൊണ്ട്‌ തീര്‍പ്പാക്കി. ആപ്പില്‍ മറ്റ്‌ വകുപ്പുകളുമായി ബന്ധപ്പെട്ടും പരാതികള്‍ ലഭിക്കുന്നുണ്ട്‌. ദീര്‍ഘകാല പരിഹാരം ആവശ്യമുള്ളവ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്യുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

Ads by Google
Tuesday 03 Feb 2026 11.37 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW